സംസ്ഥാനത്ത് ആറ് ജില്ലകളിൽ വ്യാഴാഴ്ച പ്രാദേശിക അവധി

തൈപ്പൊങ്കൽ ആഘോഷമാക്കാൻ കേരളവും, തമിഴ്നാട്ടിൽ നീണ്ട അവധി..തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് ജനുവരി 15-ന് കേരളത്തിലെ ആറ് ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു.   തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, *വയനാട്* എന്നിവയാണ് അവധിയുള്ള ജില്ലകൾ.  സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക…

‘ചേട്ടാ ആയിട്ടുണ്ട്’: സ്കാൻ ചെയ്തു, ടിക് കാണിച്ചു, മുങ്ങി; പറവൂരിൽ പുതിയ തട്ടിപ്പ് രീതി

കൊച്ചി∙ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങള്‍ വാങ്ങി യുപിഐ പെയ്മെന്റിന്റെ മറവിൽ പണം തട്ടിപ്പുമായി സംഘം. വടക്കൻ പറവൂരിലാണ് ഇത്തരത്തിലുള്ള സംഘത്തെ കൊണ്ട് വ്യാപാരികള്‍ പൊറുതി മുട്ടുന്നത്. സാധനങ്ങൾ വാങ്ങി ‘ചേട്ടാ ആയിട്ടുണ്ട്’, പണം പോയതിന്റെ ‘ടിക്’ മാർക്കും കാണിച്ച് ഞൊടിയിടയിൽ മുങ്ങുകയാണ്…

പുതുവര്‍ഷത്തെ ആദ്യ റെക്കോഡില്‍ സ്വര്‍ണം, ഒറ്റയടിക്ക് പവന് 1,240 രൂപയുടെ കുതിപ്പ്, വെള്ളിയും റെക്കോഡ് നിറവിൽ

  സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോഡില്‍. ഗ്രാം വില ഒറ്റയടിക്ക് 155 രൂപ വര്‍ധിച്ച്‌ 13,030രൂപയും പവന്‍ വില 1,240 രൂപ ഉയര്‍ന്ന് 13,030 രൂപയുമായി.   ഇക്കഴിഞ്ഞ ഡിസംബര്‍ 27ന് കുറിച്ച പവന് 1,03,560 രൂപയെന്ന റെക്കോഡാണ് ഇന്ന്…

സുഹൃത്ത് രാഹുലിന് അയച്ച സന്ദേശം ആളുമാറി മാങ്കൂട്ടത്തിലിന്, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിര്‍ബന്ധിച്ചു

തിരുവനന്തപുരം: നാട്ടിലുള്ള ഒരു സുഹൃത്തുവഴിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നമ്പര്‍ കിട്ടിയതെന്ന് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ യുവതി. പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാട്ടിലുള്ള ഒരു സുഹൃത്താണ് രാഹുലിന്റെ നമ്പര്‍ നല്‍കിയത്. അത് വെറുതേ ഫോണില്‍ സേവു ചെയ്‌തെങ്കിലും വിളിച്ചിരുന്നില്ലെന്ന് 31 കാരി…

ഭൂട്ടാൻ വാഹനക്കടത്ത്: സംസ്ഥാനത്ത് ആദ്യ കേസ്

കൊച്ചി∙ ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യ കേസ് റജിസ്റ്റർ ചെയ്തു. കൊച്ചി സ്വദേശി മുഹമ്മദ് യഹ്യ നൽകിയ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഭൂട്ടാനിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന വാഹനം ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ചിരുന്നതെന്ന് വിശ്വസിപ്പിച്ച് 14 ലക്ഷം…

ഷേർളിയും ജോബും ദീർഘകാലമായി അടുപ്പത്തിൽ, ഒരുമിച്ച് താമസം; സാമ്പത്തിക ഇടപാടിലെ തർക്കത്തിനു പിന്നാലെ കൊലപാതകം

കാഞ്ഞിരപ്പള്ളി (കോട്ടയം)∙ കൂവപ്പള്ളിയിലെ ഷേർളിയുടെയും ജോബിന്റെയും മരണത്തിൽ ദുരൂഹത. ഷേർളിയെ കഴുത്തിനു കുത്തിപരുക്കേൽപ്പിച്ചാണ് ജോബ് സക്കറിയ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് ജോബ് തൂങ്ങിമരിക്കുകയായിരുന്നു. ഷേർളിയുടെ മൃതദേഹം കിടപ്പുമുറിയിലും ജോബിന്റേത് ഹാളിലുമാണ് കണ്ടത്. പിന്നിലെ വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. ഇതുവഴിയാണ്…

വിവാഹത്തിന് മണിക്കൂറുകൾ മാത്രം, യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം; റജിസ്റ്റര്‍ വിവാഹം നടക്കാനിരുന്നത് ഇന്ന് രാവിലെ

തിരുവനന്തപുരം∙ ശ്രീകാര്യത്ത് വിവാഹത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാകേഷ് ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിക്ക് ശ്രീകാര്യത്തു വച്ച് രാകേഷ് ഓടിച്ചിരുന്ന ബൈക്ക് സ്വിഫ്റ്റ് ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് പൂര്‍ണമായി തകര്‍ന്നു.  …

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്; 14 ദിവസം റിമാൻഡിൽ, ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട∙ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് രാഹുലിനെ റിമാൻഡ് ചെയ്തു. രാഹുലിനെ ഉടൻ മാവേലിക്കര സ്‍പെഷൽ സബ് ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.…

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയിൽ

തിരുവനന്തപുരം ∙ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സൈബര്‍ പൊലീസ് കോടതിയെ സമീപിച്ചത്.…