രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്; 14 ദിവസം റിമാൻഡിൽ, ജാമ്യാപേക്ഷ തള്ളി

Spread the love

പത്തനംതിട്ട∙ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് രാഹുലിനെ റിമാൻഡ് ചെയ്തു. രാഹുലിനെ ഉടൻ മാവേലിക്കര സ്‍പെഷൽ സബ് ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. നേരത്തേ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് മടങ്ങവേ ഡിവൈഎഫ്ഐ – യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. സുരക്ഷയ്ക്കായി വൻ പൊലീസ് സന്നാഹമാണു ഉണ്ടായിരുന്നത്. രാഹുൽ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി. ആശുപത്രിയിലേക്ക് കയറുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായി.

 

പാലക്കാട് നിന്നാണ് രാഹുലിനെ രാത്രി 12.30ഓടെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ–മെയിൽ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനു ശേഷം പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പുതിയ പരാതിയോടെ നിലവിൽ രാഹുലിനെതിരെ മൂന്നു കേസുകൾ ആയി. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണക്കോടതിമുൻകൂർ ജനുവരി 21വരെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

 

അതേസമയം രാഹുലിനെതിരെ കടുത്ത നടപടിക്ക് നിയമസഭ ഒരുങ്ങുന്നതായി സൂചന. അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ അറിയിച്ചു. ‘‘പ്രിവിലേജ് കമ്മിറ്റിക്ക് വിഷയം അയക്കും. അയോഗ്യനാക്കണോ എന്ന കാര്യത്തിൽ നിയമോപദേശം തേടും. തുടർച്ചയായ പരാതികൾ രാഹുലിനെതിരെ വരുന്നത് ഗൗരവതരമാണ്. അറസ്റ്റിന്റെ വിശദാംശങ്ങൾ നിയമസഭയെ അറിയിക്കും’’ – സ്പീക്കർ വ്യക്തമാക്കി.

 

നിയമം നിയമത്തിന്റെ വഴിക്ക്പോകുമെന്നും രാഹുലിനോട് രാജിവയ്ക്കാൻ പറയാൻ തനിക്ക് അധികാരമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘ഞങ്ങൾ എടുത്ത നടപടി പോലെ മറ്റാര് എടുത്തിട്ടുണ്ട്. പരാതി ലഭിക്കുന്നതിന് മുൻപേ സസ്പെൻഡ് ചെയ്തു. പരാതി ലഭിച്ചതോടെ പാർട്ടിയിൽ നിന്നും പുറത്താക്കി. അദ്ദേഹം ഞങ്ങളുടെ പാർട്ടിയിലുള്ള ആളല്ല. ആ ആളോട് രാജി വയ്ക്കാൻ പറയാൻ ഞങ്ങൾക്ക് എന്തധികാരം. നിയമം നിയമത്തിന്റെ വഴിക്ക് പോകും. എന്റെ നിലപാട് ഇക്കാര്യത്തിൽ ഓരോ കുഞ്ഞുങ്ങൾക്കും അറിയാം. അയോഗ്യനാക്കാനുള്ള പ്രമേയം വന്നാൽ കോൺഗ്രസ് അപ്പോൾ തീരുമാനിക്കും. പാർട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്’’ – വി.ഡി.സതീശൻ പറഞ്ഞു.

 

∙ മൂന്നാം കേസ് ഇങ്ങനെ

 

ഗർഭച്ഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്. ക്രൂരമായ ബലാത്സംഗം ചെയ്തെന്ന് അതീജിവിത നൽകിയ പരാതിയിൽ‍ പറയുന്നു. പാലക്കാട് ഫ്ലാറ്റ് വാങ്ങിത്തരണമെന്ന് രാഹുൽ തന്നോട് നിർബന്ധിച്ചുവെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്നും പരാതിയിൽ പറയുന്നു. തിരുവല്ലയിൽ വച്ചാണ് രാഹുൽ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് സൂചന.

 

പഴുതടച്ച പൊലീസ് നീക്കത്തിലാണ് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിൽനിന്ന് രാഹുലിനെ പിടികൂടിയത്. ഹോട്ടലിൽ എത്തിയ പൊലീസ് ആദ്യം റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു. പിന്നാലെ മുറിയിൽ മറ്റാരുമില്ലെന്ന് ഉറപ്പാക്കി. തുടർന്ന് 12.15ഓടെ മുറിയിലെത്തി. 12.30ന് കസ്റ്റഡി നടപടി പൂർത്തിയാക്കി. പുലർച്ചെയോടെ പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചു. എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. വൈദ്യപരിശോധന പൂർത്തിയാക്കിയശേഷം ഇന്നു തന്നെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വിഡിയോ കോൺഫറൻസിങ് വഴി എടുത്തിട്ടുണ്ട്.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *