ഷേർളിയും ജോബും ദീർഘകാലമായി അടുപ്പത്തിൽ, ഒരുമിച്ച് താമസം; സാമ്പത്തിക ഇടപാടിലെ തർക്കത്തിനു പിന്നാലെ കൊലപാതകം

Spread the love

കാഞ്ഞിരപ്പള്ളി (കോട്ടയം)∙ കൂവപ്പള്ളിയിലെ ഷേർളിയുടെയും ജോബിന്റെയും മരണത്തിൽ ദുരൂഹത. ഷേർളിയെ കഴുത്തിനു കുത്തിപരുക്കേൽപ്പിച്ചാണ് ജോബ് സക്കറിയ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് ജോബ് തൂങ്ങിമരിക്കുകയായിരുന്നു. ഷേർളിയുടെ മൃതദേഹം കിടപ്പുമുറിയിലും ജോബിന്റേത് ഹാളിലുമാണ് കണ്ടത്. പിന്നിലെ വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. ഇതുവഴിയാണ് പൊലീസ് അകത്തേക്ക് പ്രവേശിച്ചത്.

 

ഇടുക്കി സ്വദേശിനിയായ ഷേർളി ആറ് മാസം മുൻപാണ് ഇവിടേക്ക് താമസം മാറിയത്. ഇതിനിടയിലാണ് കോട്ടയം കുമ്മനം സ്വദേശി ജോബ് സക്കറിയയുമായി അടുപ്പത്തിലാകുന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായാണ് സൂചന. പിന്നാലെ ഇരുവരും തമ്മിൽ തർക്കം ഉണ്ടായി.

 

ഷേർളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് ആരോപിച്ചും ജോബ് ഷേർളിയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ജോബിനെതിരെ ഷേർളി കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനുപിന്നാലെയാണ് കൊലപാതകം.

 

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *