2024-ൽ രണ്ടരക്കോടി നിക്ഷേപിച്ചു, ബാങ്ക് പൂട്ടിപ്പോയിട്ട് പരാതിപോലും നൽകാതെ കണ്ഠര് രാജീവര്; ദുരൂഹത
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ദുരൂഹ സാമ്പത്തിക ഇടപാട് കണ്ടെത്തി എസ്‌ഐടി. തന്ത്രി 2024-ൽ സ്വകാര്യ ബാങ്കിൽ ഒറ്റത്തവണയായി നിക്ഷേപിച്ചത് രണ്ടരക്കോടി രൂപയാണ്. എന്നാൽ, ഈ ബാങ്ക് പിന്നീട് പൂട്ടിപ്പോവുകയും പണം നഷ്ടമാവുകയും ചെയ്തിട്ടും തന്ത്രി രാജീവര്…
വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു
മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. മുംബൈയിൽനിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച രാവിലെ 8.49-ഓടെയാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച…
കോര്‍പ്പറേഷന്‍ ചുമത്തിയ 19.97 ലക്ഷം പിഴ അടയ്ക്കാതെ ബിജെപി
തിരുവനന്തപുരം: തിരുവനന്തപുരത്ത് അനുമതി ഇല്ലാതെ ഫ്ളക്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് കോര്‍പ്പറേഷന്‍ ചുമത്തിയ പിഴ അടയ്ക്കാതെ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് അനുമതി ഇല്ലാതെ ബിജെപി പ്രവര്‍ത്തകര്‍ ഫ്ളക്‌സ് ബോര്‍ഡുകളുള്‍പ്പെടെ സ്ഥാപിച്ചത്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍…
‘കൊറിയൻ സുഹൃത്ത്’ കബളിപ്പിക്കൽ?, ആ സമ്മാനങ്ങൾ അയച്ചതാര്?; ആദിത്യയുടെ ഫോൺ തുറക്കാൻ പൊലീസ്
കൊച്ചി ∙ പാറക്കുളത്തിൽ മരിച്ച നിലയില്‍ കാണപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ കൊറിയൻ സുഹൃത്ത് എന്ന പേരിൽ ബന്ധപ്പെട്ടിരുന്നത് അടുത്ത സുഹൃത്തുക്കള്‍ ആരെങ്കിലുമായിരുന്നോ? സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നു എന്നാണ്…
പ്രതികളുടെ സ്വത്ത് വിറ്റ് എന്തുകൊണ്ട് അതിജീവിതർക്ക് നൽകിക്കൂടാ? – സുപ്രീം കോടതി
ന്യൂഡൽഹി: ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി. മാത്രമല്ല, ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ആസിഡ് ആക്രമണത്തിൽ പ്രതിചേർക്കപ്പെട്ടവരുടെ എല്ലാ സ്വത്തുക്കളും ലേലം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചൊവ്വാഴ്ച ചോദിച്ചു. അതിജീവിച്ചവർക്ക് ശക്തമായ സാമ്പത്തിക പുനരധിവാസം…
15കാരി തീകൊളുത്തി ജീവനൊടുക്കി; പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് പിടിയിൽ
കണ്ണൂർ: 15 വയസുകാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. പേരാവൂർ കളക്കുടുമ്പിൽ പി വിഷ്ണുവിനെയാണ് പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. ഏതാനും മാസം മുൻപാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.…
കൽപ്പറ്റയ്ക്ക് പിന്നാലെ കണിയാമ്പറ്റയിലും പത്താം ക്ലാസ്സ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം
കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.ഇന്നലെ ഉച്ചയോടെ വില്ലേജ് ഓഫീസ് റോഡിന് സമീപത്ത് വച്ചാണ് സംഭവം.കുട്ടിയെ മുള്ളുവേലിയിൽ കിടത്തി ചവിട്ടുകയും തലയിൽ മർദ്ദിക്കുകയും ചെയ്തു. പ്രാണരക്ഷാർത്ഥം കുട്ടി പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ…
പെൺകുട്ടികളെ കാറിന്‍റെ ബോണറ്റിലിരുത്തി പിതാവിന്‍റെ അപകടയാത്ര; കേസെടുത്ത് പൊലീസ്
കോട്ടയം ∙ രണ്ട് പെൺകുട്ടികളെ പിതാവ് കാറിന്റെ ബോണറ്റിലിരുത്തി സാഹസിക യാത്ര നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കോട്ടയം പാമ്പാടിയിലാണ് സംഭവം. പെണ്‍കുട്ടികളുമായി പിതാവ് കാറോടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടയാത്ര നടത്തിയ കാര്‍ ഉടന്‍ പിടിച്ചെടുക്കുമെന്നാണ്…
ഉത്സവത്തിനിടെ നടന്ന തർക്കം: 16 വയസ്സുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ 4 പ്രതികൾ കസ്റ്റഡിയിൽ
അന്തിക്കാട് ∙ 16 വയസ്സുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ. അരിമ്പൂർ നാലാംകല്ല് ചേന്ദംകുളം വീട്ടിൽ ശ്രീഷ്ണവ് (20), വെളുത്തൂർ നങ്ങേലി വീട്ടിൽ സ്മിജിൻ (19), അരിമ്പൂർ സ്വദേശി മാങ്ങാട്ട് വീട്ടിൽ ശ്രീഹരി (19), അരിമ്പൂർ നാലാംകല്ല് കണ്ണോളി…
തൂങ്ങിയതിനു ശേഷവും പീഡിപ്പിച്ചു, ഭാര്യയെ വിളിച്ചുവരുത്തി മൃതദേഹം ആശുപത്രിയിലെത്തിച്ചു; യുവതി വൈശാഖന്റെ ബന്ധു
കോഴിക്കോട്∙ കക്കോടിയിൽ ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം വർക് ഷോപ്പിൽ കഴുത്തിൽ കുരുക്കിട്ടു നിന്ന യുവതിയെ സ്റ്റൂൾ തട്ടിമറിച്ച് കൊലപ്പെടുത്തിയ തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ കെ.വൈശാഖന്റേത് (35) സ്നേഹത്തിൽ പൊതിഞ്ഞ വിശ്വാസവഞ്ചന. ചെറിയ പ്രായം മുതൽ പരിചയത്തിലായിരുന്ന യുവതിയെ…
















