15കാരി തീകൊളുത്തി ജീവനൊടുക്കി; പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് പിടിയിൽ

Spread the love

കണ്ണൂർ: 15 വയസുകാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. പേരാവൂർ കളക്കുടുമ്പിൽ പി വിഷ്ണുവിനെയാണ് പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി.

 

ഏതാനും മാസം മുൻപാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. എന്നാൽ കാരണം വ്യക്തമായിരുന്നില്ല.സംഭവത്തിൽ പൊലീസ് വീട്ടുകാരുടെ മൊഴിയെടുത്തിരുന്നു. ഇതിൽ നിന്നു ചില സൂചനകൾ പൊലീസിനു കിട്ടി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവുമായി പെൺകുട്ടിക്കു അടുപ്പമുണ്ടായിരുന്നതായി കണ്ടെത്തിയത്. പെൺകുട്ടിയുടെ ഫോണിലേക്ക് യുവാവ് നിരന്തരം വിളിച്ചിരുന്നതായും കണ്ടെത്തി.

 

പിന്നാലെ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചതായി സമ്മതിച്ചത്. പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

 

  • Related Posts

    ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്.   വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട്…

    ചുട്ടുപൊള്ളി കേരളം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ്…

    Leave a Reply

    Your email address will not be published. Required fields are marked *