ഉത്സവത്തിനിടെ നടന്ന തർക്കം: 16 വയസ്സുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ 4 പ്രതികൾ കസ്റ്റഡിയിൽ

Spread the love

അന്തിക്കാട് ∙ 16 വയസ്സുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ. അരിമ്പൂർ നാലാംകല്ല് ചേന്ദംകുളം വീട്ടിൽ ശ്രീഷ്ണവ് (20), വെളുത്തൂർ നങ്ങേലി വീട്ടിൽ സ്മിജിൻ (19), അരിമ്പൂർ സ്വദേശി മാങ്ങാട്ട് വീട്ടിൽ ശ്രീഹരി (19), അരിമ്പൂർ നാലാംകല്ല് കണ്ണോളി വീട്ടിൽ രാജേഷ് (19) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ റൂറൽ പൊലീസ് പിടികൂടിയ പ്രതികളെ അന്തിക്കാട് പൊലീസ് സറ്റേഷനിൽ എത്തിച്ചു.

 

ജനുവരി 5നായിരുന്നു കേസിനാസ്പദമായ സംഭവം. അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ നടന്ന കാവടിയാട്ടത്തിനിടെ ഡാൻസ് കളിക്കുന്നതിനിടയിൽ പ്രതികളിലൊരാൾ 16 വയസ്സുകാരന്റെ ദേഹത്തേക്ക് വീണപ്പോൾ തള്ളി മാറ്റി. ഇതിന്റെ വൈരാഗ്യത്തിൽ 16 വയസ്സുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ചെന്നാണ് കേസ്. കുട്ടിയെ പ്രതികൾ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

  • Related Posts

    ചുട്ടുപൊള്ളി കേരളം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ്…

    ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം; വൈദ്യപരിശോധനയിൽ ചിത്തിരേഷ് തോറ്റു

    Spread the love

    Spread the loveതിരുവനന്തപുരം∙ സർക്കാർ ഉത്തരവും ചട്ടങ്ങളും അട്ടിമറിച്ച് സ്പോർട്സ് ക്വോട്ടയിൽ പൊലീസ് ഇൻസ്പെക്ടർമാരായി നേരിട്ടു നിയമനം ലഭിച്ച സിപിഎം അനുഭാവികളായ 2 ബോഡി ബിൽഡർമാരിൽ ഒരാൾ വൈദ്യപരിശോധനയിൽ പരാജയപ്പെട്ടു. എറണാകുളം വടുതല സ്വദേശി ചിത്തിരേഷ് നടേശനു ‘ഫ്ലാറ്റ് ഫൂട്ട്’ ആണെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *