ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു

സ്വകാര്യ ബസ് ദേഹത്ത് കയറിയിറങ്ങി ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. മുണ്ടേരി സ്വദേശിനി മേരി (65)ആണ് മരിച്ചത്.ഇന്ന് രാവിലെ വീട്ടിൽ നിന്നും പള്ളിയിലേക്ക് ആയി ഇറങ്ങിയതായാണ് വിവരം.   ചുണ്ടേൽ ടൗണിൽ വെച്ച് അപകടം  ഉണ്ടാവുകയായിരുന്നു.തുടർന്ന് ഇവരെ  കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ…

നിപ:6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കല്‍പ്പറ്റ:പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയത്.…

ബസ് ദേഹത്തു കയറി സ്ത്രീക്ക് ഗുരുതര പരിക്ക്

ബസ് ദേഹത്തു കയറി സ്ത്രീക്ക് ഗുരുതര പരിക്കേറ്റു.ചുണ്ടേൽ ടൗണിൽ ഇന്ന് രാവിലെയാണ് അപകടം.  മുണ്ടേരി സ്വദേശി മേരി (65) നാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

യുവാവ് മുങ്ങി മരിച്ചു

വെണ്ണിയോട്: സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മെച്ചന കിഴക്കയില്‍ അജയ് കൃഷ്ണ (19) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലാണ് അപകടം സംഭവിച്ചത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.…

വാർത്തയിൽ തിരുത്ത്

കഞ്ചാവ് ഉപയോഗം;പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമം;ആനന്ദ് പി ദേവസ്യ പിടിയിൽ” എന്ന വാർത്ത കഴിഞ്ഞ വ്യാഴാഴ്ച സ്പോട്ട് ന്യൂസിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയിലെ ഉള്ളടക്കത്തിൽ ചില അടിസ്ഥാന വ്യത്യാസങ്ങൾ ഉണ്ടെന്ന് അറിഞ്ഞതിനാൽ  വാർത്ത പിൻവലിച്ചിരുന്നു.ഖേദം പ്രകടിപ്പിച്ചതായി അറിയിക്കുന്നു.   -എഡിറ്റർ-

ഉരുള്‍ ദുരന്തബാധിതര്‍ക്കായുള്ള എന്റോള്‍മെന്റ് ക്യാംപ് ഇന്ന് അവസാനിക്കും

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡിന് ഡാറ്റ എന്റോള്‍മെന്റ് ക്യാംപ് വിജയകരമായി പുരോഗമിക്കുന്നു. പുനരധിവാസ ഗുണഭോക്ത്യ പട്ടികകളിലെ 123 ഗുണഭോക്താക്കളാണ് ഇന്ന് വിവരങ്ങള്‍ കൈമാറിയത്. ഇതോടെ 212 പേര്‍ തിരിച്ചറിയല്‍ കാര്‍ഡിന് ആവശ്യമായ വിവരങ്ങള്‍ കൈമാറി. ഡാറ്റ എന്റോള്‍മെന്റ്…

വയനാട് കോൺഗ്രസിൽ കയ്യാങ്കളി: ഡിസിസി പ്രസിഡന്റിന് പ്രവർത്തകരുടെ മർദ്ദനം

വയനാട് കോൺഗ്രസിൽ തമ്മിൽത്തല്ല്. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെ പാർടി പരിപാടിക്കിടെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. വയനാട് മുള്ളൻകൊല്ലി കോൺഗ്രസ് മണ്ഡലം കമ്മറ്റി വികസന സെമിനാറിലാണ് കയ്യാങ്കളിയുണ്ടായത്. എൻ ഡി അപ്പച്ചനുമായി ഒരു വിഭാഗം പ്രാദേശിക നേതാക്കൾ…

വയനാട് കോൺഗ്രസിൽ കയ്യാങ്കളി: ഡിസിസി പ്രസിഡന്റിന് പ്രവർത്തകരുടെ മർദ്ദനം

വയനാട് കോൺഗ്രസിൽ തമ്മിൽത്തല്ല്. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെ പാർടി പരിപാടിക്കിടെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. വയനാട് മുള്ളൻകൊല്ലി കോൺഗ്രസ് മണ്ഡലം കമ്മറ്റി വികസന സെമിനാറിലാണ് കയ്യാങ്കളിയുണ്ടായത്. എൻ ഡി അപ്പച്ചനുമായി ഒരു വിഭാഗം പ്രാദേശിക നേതാക്കൾ…

ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പേര്‍ഷ്യന്‍ ക്യാറ്റ് ചത്തു

പുല്‍പ്പള്ളി: സീതാമൗണ്ട് പറുദീസക്കവലയില്‍ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പേര്‍ഷ്യന്‍ ക്യാറ്റ് ചത്തു. വീടിന്റെ മുറ്റത്ത് നിന്ന ഒരു വയസ് പ്രായമുള്ള പേര്‍ഷ്യന്‍ ക്യാറ്റിനെയാണ് ചെന്നായക്കൂട്ടം കൊന്നത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പറുദീസക്കവല ഇളയഞ്ചാനി ടോമിയുടെ പേര്‍ഷ്യന്‍ ക്യാറ്റിനെയാണ് ചെന്നായക്കൂട്ടം ആക്രമിച്ചത്. ശബ്ദം കേട്ടതിനെ…

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്

പനമരം നെല്ലിയമ്പത്ത് പിക്കപ് വാൻ മറിഞ്ഞു. രണ്ടുപേർക്ക് പരിക്കേറ്റു. ഇവർ മലപ്പുറം സ്വദേശികൾ ആണെന്ന് സൂചന.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.