മുത്തങ്ങയിൽ വീണ്ടും ലഹരിവേട്ട; എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

Spread the love

ബത്തേരി: മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയിൽ 8.05 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം പാണ്ടിക്കാട് പൂക്കുന്നുമ്മൽ സ്വദേശി പി. മുഹമ്മദ് ജംഷീദിനെയാണ് (30) ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

 

ഇന്നലെ ഉച്ചയോടെ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ചാണ് ഇയാൾ പിടിയിലായത്. കർണാടകയിൽ നിന്ന് വരികയായിരുന്ന കാർ പരിശോധിച്ചപ്പോൾ, ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

 

എസ്ഐമാരായ ജെസ്വിൻ ജോയ്, കെ.എം. അർഷിദ്, എഎസ്ഐ അശോകൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മോഹൻദാസ്, സിപിഒ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

  • Related Posts

    ഉരുൾ ദുരന്തബാധിതരുടെ പുനരരധിവാസം അനിശ്ചിതത്വത്തിൽ : വീടുകളിൽ താമസിക്കാനാകാത്തെ ദുരന്തബാധിതർ

    Spread the love

    Spread the love  കൽപ്പറ്റ: പ്രഖ്യാപനങ്ങളെല്ലാം പാഴായി. വിഷുവിന് മുമ്പ് ടൗൺഷിപ്പിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായില്ല. വീട് നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധജോലികൾ പൂർത്തിയാകാത്തതാണ് ഇതിന് കാരണം. മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതർക്കായി കൽപ്പറ്റ എൻസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം കഴിഞിട്ടും കുടുംബങ്ങളെ…

    വയനാട്ടില്‍ യുഡിഎഫ് തരംഗം; മൂന്ന് മണ്ഡലങ്ങളും തൂത്തുവാരുമെന്ന് കെ.എല്‍. പൗലോസ്

    Spread the love

    Spread the love    കല്‍പ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികള്‍ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍.പൗലോസ്.   കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്ന എല്‍ഡിഎഫ് മോഹം വിലപ്പോകില്ലെന്നും മാനന്തവാടി മണ്ഡലം ഇത്തവണ…

    Leave a Reply

    Your email address will not be published. Required fields are marked *