കെഎസ്ആർടിസി ബസ്സിടിച്ച് സൂചനാ ബോർഡ് തെറിച്ചു; കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

Spread the love

മാനന്തവാടി: അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് റോഡരികിലെ സൂചനാ ബോർഡിലിടിച്ച്, ബോർഡ് തെറിച്ചുവീണ് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബേഗൂർ ഉന്നതി സ്വദേശി സെൽവ(55)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കുട്ടത്ത് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ് തെറ്റ് റോഡിന് സമീപം വെച്ചാണ് അപകടമുണ്ടാക്കിയത്.

 

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബോർഡ് സെൽവന്റെ മുഖത്തടിക്കുകയായിരുന്നു. അപകടം നടന്നയുടൻ നിർത്താതെ പോയ ബസ്, യാത്രക്കാരായ വിദ്യാർത്ഥികൾ ബഹളം വെച്ചതിനെ തുടർന്നാണ് നിർത്തിയത്. തുടർന്ന് ഡ്രൈവർ പരിക്കേറ്റയാളെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

 

ഗുരുതരമായി പരിക്കേറ്റ സെൽവനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ, മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ സുനിൽമോനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. അപകടമുണ്ടാക്കിയ ബസ് തിരുനെല്ലി പോലീസ് കസ്റ്റഡിയിലെടുത്തു.

  • Related Posts

    ഉരുൾ ദുരന്തബാധിതരുടെ പുനരരധിവാസം അനിശ്ചിതത്വത്തിൽ : വീടുകളിൽ താമസിക്കാനാകാത്തെ ദുരന്തബാധിതർ

    Spread the love

    Spread the love  കൽപ്പറ്റ: പ്രഖ്യാപനങ്ങളെല്ലാം പാഴായി. വിഷുവിന് മുമ്പ് ടൗൺഷിപ്പിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായില്ല. വീട് നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധജോലികൾ പൂർത്തിയാകാത്തതാണ് ഇതിന് കാരണം. മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതർക്കായി കൽപ്പറ്റ എൻസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം കഴിഞിട്ടും കുടുംബങ്ങളെ…

    വയനാട്ടില്‍ യുഡിഎഫ് തരംഗം; മൂന്ന് മണ്ഡലങ്ങളും തൂത്തുവാരുമെന്ന് കെ.എല്‍. പൗലോസ്

    Spread the love

    Spread the love    കല്‍പ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികള്‍ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍.പൗലോസ്.   കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്ന എല്‍ഡിഎഫ് മോഹം വിലപ്പോകില്ലെന്നും മാനന്തവാടി മണ്ഡലം ഇത്തവണ…

    Leave a Reply

    Your email address will not be published. Required fields are marked *