പതിനാലുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

Spread the love

പൊഴുതന: പൊഴുതന ആനോത്ത് മുത്താറികുന്ന് ഭാഗത്ത് പതിനാലുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. മേപ്പാടി പാലവയല്‍ സ്വദേശി ആര്യദേവാണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. ആര്യദേവിന്റെ അച്ഛന്‍ അനിലിന്റെ ഒന്നാം ചരമവാര്‍ഷിക ചടങ്ങുകള്‍ക്കായി ഇളയച്ഛന്റെ പെരുങ്കോടയിലെ വീട്ടിലെത്തിയതായിരുന്നു ആര്യദേവ്. തുടര്‍ന്ന് സുഹൃത്തുക്കളോടൊപ്പം കളിക്കവെ പുഴയില്‍ പോയ ബോള്‍ എടുക്കാനായി പുഴയിലിറങ്ങുകയും അപകടത്തില്‍പ്പെടുകയുമായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഒരു മണിക്കൂറിന് മുകളില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് പുഴയിലകപ്പെട്ട കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക്  കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. രമ്യയാണ് അമ്മ.

  • Related Posts

    വേസ്റ്റ് കുഴിയിൽ അകപ്പെട്ട പൂർണഗർഭണി ആയ പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന 

    Spread the love

    Spread the love  ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭണി ആയ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത് എത്തി…

    വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

    Spread the love

    Spread the loveകല്പറ്റ : കമ്പളക്കാട് ആനേരി കുളത്തിലെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.കമ്പളക്കാട് സ്വദേശി പാറമ്മൽ നിഷാദ്  ആണ് മരിച്ചത്. മൃതദേഹം കല്പറ്റ ഹോസ്പിറ്റലിലേക്ക് മാറ്റി.

    Leave a Reply

    Your email address will not be published. Required fields are marked *