മണിയങ്കോട് ശബരിമല ഇടത്താവളം യാഥാർത്ഥ്യമാകുന്നു;ഉദ്ഘാടനം നാളെ

Spread the love

കല്പറ്റ: മണിയങ്കോട് ശബരിമല ഇടത്താവളം യാഥാർത്ഥ്യമാകുന്നു. മണിയൻകോട്ടപ്പൻ ക്ഷേത്ര പരിസരത്ത് ആണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇടത്താവളം യാഥാർത്ഥ്യമാക്കിയത്. നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു മുഖ്യാതിഥിയാകും. 2018 ൽ ആണ് ഇടത്താവളത്തിന് തറക്കല്ലിട്ടത്. 2019ൽ നിർമ്മാണം തുടങ്ങി. മികച്ച സൗകര്യങ്ങളോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇതര സംസ്ഥാനക്കാരായ അയ്യപ്പ ഭക്തർക്കാണ് ഇടത്താവളത്തിന്റെ ഗുണം കൂടുതലായും ലഭിക്കുക. വിരിവെക്കാനും വിശ്രമിക്കാനുമുള്ള വിശാലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 57,000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള രണ്ട് കെട്ടിടങ്ങളാണ് നിർമ്മിച്ചിട്ടുള്ളത്. കുളിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും ഉള്ള സൗകര്യം ഇവിടെയുണ്ടാകും. ഒരേസമയം ആയിരത്തിലേറെ ഭക്തരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇടത്താവളം ആണ് നിർമ്മിച്ചിട്ടുള്ളത്. കിട്ടിയിൽ ഉൾപ്പെടുത്തി പതിമൂന്നരക്കോടി രൂപ ചെലവഴിച്ചാണ് ശബരിമല ഇടത്താവളം യാഥാർത്ഥ്യമാക്കിയത്.

 

  • Related Posts

    ഉരുൾ ദുരന്തബാധിതരുടെ പുനരരധിവാസം അനിശ്ചിതത്വത്തിൽ : വീടുകളിൽ താമസിക്കാനാകാത്തെ ദുരന്തബാധിതർ

    Spread the love

    Spread the love  കൽപ്പറ്റ: പ്രഖ്യാപനങ്ങളെല്ലാം പാഴായി. വിഷുവിന് മുമ്പ് ടൗൺഷിപ്പിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായില്ല. വീട് നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധജോലികൾ പൂർത്തിയാകാത്തതാണ് ഇതിന് കാരണം. മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതർക്കായി കൽപ്പറ്റ എൻസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം കഴിഞിട്ടും കുടുംബങ്ങളെ…

    വയനാട്ടില്‍ യുഡിഎഫ് തരംഗം; മൂന്ന് മണ്ഡലങ്ങളും തൂത്തുവാരുമെന്ന് കെ.എല്‍. പൗലോസ്

    Spread the love

    Spread the love    കല്‍പ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികള്‍ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍.പൗലോസ്.   കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്ന എല്‍ഡിഎഫ് മോഹം വിലപ്പോകില്ലെന്നും മാനന്തവാടി മണ്ഡലം ഇത്തവണ…

    Leave a Reply

    Your email address will not be published. Required fields are marked *