സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

പയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്. ഉടൻ തന്നെ…

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

വിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ് നിർമാതാവ് വാദിച്ചു.…

വിവാഹവേദിയിൽ വധുവിനെ കാമുകന്‍ വെടിവച്ചു; പ്രണയപ്പകയെന്ന് പൊലീസ്

ബിഹാർ∙ വിവാഹച്ചടങ്ങുകൾക്കിടെ വധുവിനെ കാമുകൻ വെടിവെച്ചു. ദീനബന്ധു എന്നയാളാണ് വധുവായ ആരതി കുമാരിയെ (18) ആക്രമിച്ചത്. വരനോടൊപ്പം സ്റ്റേജിൽ നിൽക്കുകയായിരുന്നു ആരതി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചുറ്റുമുണ്ടായിരുന്നു. ഇതിനിടെയാണ് സ്റ്റേജിന് മുന്നിൽ കൂടിയിരുന്ന അതിഥികൾക്കിടയിൽ നിന്ന് ദീനബന്ധു ആരതിക്ക് നേരെ വെടിയുതിർത്തത്. ഇയാൾ…

ആത്മഹത്യയ്ക്ക് ഒരുങ്ങിയ യുവാവിന്റെ ജീവിതം തിരിച്ചുപിടിച്ച് മാനന്തവാടി പോലീസ്

മാനന്തവാടി: ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ യുവാവിനെ മാനന്തവാടി, കമ്പളക്കാട് പോലീസ് സംഘം ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പോലീസിന്റെയും ഒരു അധ്യാപികയുടെയും സമയോചിതമായ ഇടപെടലാണ് യുവാവിനെ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.   കുടുംബപ്രശ്നങ്ങളെത്തുടർന്ന്…

താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു,യുവാവ് പിടിയിൽ

മാനന്തവാടി: പാൽവെളിച്ചം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഭാര്യയെയും ഭാര്യാമാതാവിനെയും കത്തിക്കൊണ്ട് ആക്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടിക്കുളം കോണവയൽ ഉന്നതി സ്വദേശി ബിജു (41) ആണ് പിടിയിലായത്. അക്രമത്തിൽ ബിജുവിന്റെ ഭാര്യ അമ്പിളി (34), ഭാര്യാമാതാവ് രാധ (64)…

ഹണിട്രാപ്പിൽ കുടുക്കാൻ വിളിച്ചുവരുത്തി; ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനു ക്രൂരമർദനം

കൊച്ചി ∙ ഭിന്നശേഷിക്കാരന് ലോഡ്ജിൽ ക്രൂരമർദനം. ഹണിട്രാപ്പിൽ കുടുക്കാൻ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ സംഘം, ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. യുവതി ഉള്‍പ്പെടെ അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ഒന്നാം പ്രതിയായ സഫ്ന ഉൾപ്പെടെ മൂന്നു…

ട്രോളി ബാഗുകളില്‍ നോട്ട് കൂമ്പാരം; അഴിമതി കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത് നാലു കോടി രൂപ

ഭുവനേശ്വര്‍: അഴിമതി കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് നാലു കോടി രൂപ പിടിച്ചെടുത്തു. ഒഡിഷ മൈന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് ട്രോളി ബാഗുകളില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.   ചൊവ്വാഴ്ച രാത്രി സംസ്ഥാന വിജിലന്‍സ് വകുപ്പ് ആണ്…

അമ്മയുടെ മൃതദേഹം മകൻ അടുക്കളയിൽ കുഴിച്ചിട്ടു; അടുപ്പുകല്ല് മുകളിൽവച്ചു

ആലപ്പുഴ∙ അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി. തുറവൂർ മനക്കോടം സ്വദേശി രാധയുടെ (75) മൃതദേഹമാണ് മകൻ ഗിരീഷ് അടുക്കളയിൽ കുഴിച്ചിട്ടത്. ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്‍റെ ഭാഗമായി…

വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; നെറ്റിയിലും താടിയിലും മുറിവ്, ദുരൂഹത

കോഴിക്കോട് ∙ കൊയിലാണ്ടി പൊയിൽകാവിൽ കോളജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ, ലിസി (ഷീബ) ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വർഷ…

മുട്ടിലിൽ കാറിടിച്ച് കാൽനട യാത്രക്കാരായ 3 പേർക്ക് പരിക്ക്

മുട്ടിലിൽ കാറിടിച്ച് കാൽനട യാത്രക്കാരായ 3 പേർക്ക് പരിക്ക്.മുട്ടിൽ ഡബ്ല്യു എം ഒ കോളേജിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരെ വന്ന ബസിന് സൈഡ് നൽകുന്നതിനിടെയാണ് അപടം.