തുറുപ്പുഗുലാൻ താരം നെല്ലിക്കാട്ട് മഹാദേവൻ ചരിഞ്ഞു; ലോറിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു
കൊച്ചി∙ നെട്ടൂരിൽ ഉത്സവ എഴുന്നള്ളിപ്പിനു കൊണ്ടു വന്ന ആന ചരിഞ്ഞു. കൂത്താട്ടുകുളം നെല്യക്കാട്ട് മനയിലെ നെല്യക്കാട്ട് മഹാദേവനാണ് ഇന്നു വൈകിട്ടോടെ ചരിഞ്ഞത്. ലോറിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ ചരിഞ്ഞു. നെല്യക്കാട്ട് മഹാദേവനെ നാളെ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കും. ഇതിനായി ഇന്നു തന്നെ…
മൽസരപരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? സർക്കാർ തരും മാസം 1000 രൂപ
നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുകയോ മത്സരപരീക്ഷകൾക്കു തയാറെടുക്കുകയോ ചെയ്യുന്ന യുവതീയുവാക്കൾക്ക് പ്രതിമാസം 1,000 രൂപ സഹായം നൽകുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർക്കൊക്കെ അപേക്ഷിക്കാം? ∙ കേരളത്തിൽ സ്ഥിരതാമസമുള്ള, 18 വയസ്സ് പൂർത്തിയായവരും 30…
വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു; ദമ്പതികളെ ചുട്ടുകൊന്നു
ചെന്നൈ∙ തമിഴ്നാട്ടിൽ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലർച്ചെയാണ് ക്രൂരകൊലപാതകം നടന്നത്. കൃഷിക്കായി ലീസിന് എടുത്ത മൂന്നേക്കർ…
വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചു; ന്യൂഇയർ പാർട്ടിക്കെത്തിയ സുഹൃത്തിന്റെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് യുവതി
മുംബൈ ∙ സുഹൃത്തിനെ ന്യൂഇയർ പാർട്ടിക്കു വിളിച്ചു വരുത്തിയ ശേഷം സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് 25 കാരിയായ യുവതി. ജോഗീന്ദർ മഹ്തോ എന്നയാൾക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. മുംബൈ സാന്താക്രൂസിലാണ് ക്രൂരമായ സംഭവം. ഏഴുവർഷമായി 45 വയസ്സുകാരനുമായി യുവതി പരിചയത്തിലായിരുന്നു. പുതുവർഷം ഒരുമിച്ച് ആഘോഷിക്കാനാണ്…
‘ഹസ്ന താമസിച്ചത് ക്രിമിനലിനൊപ്പം; മടങ്ങി വരുമെന്ന് ഉമ്മയോട് പറഞ്ഞു’: അന്വേഷണം വേണമെന്ന് ബന്ധുക്കൾ
കോഴിക്കോട് ∙ കൈതപ്പൊയിലിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച ഹസ്നയ്ക്കൊപ്പം താമസിച്ച ആദിലിനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കൾ. കഴിഞ്ഞ അഞ്ചുമാസമായി ഹസ്ന താമസിച്ചത് ക്രിമിനലിനൊപ്പമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആദിലിന് ക്രിമിനൽ പശ്ചാത്തലമുളളതും ലഹരിക്കേസുകളിൽ ഉൾപ്പെട്ടിരുന്നതും വളരെ വെെകിയാണ് ഹസ്ന അറിഞ്ഞതെന്ന് ബന്ധു…











