‘ഹസ്‌ന താമസിച്ചത് ക്രിമിനലിനൊപ്പം; മടങ്ങി വരുമെന്ന് ഉമ്മയോട് പറഞ്ഞു’: അന്വേഷണം വേണമെന്ന് ബന്ധുക്കൾ

Spread the love

കോഴിക്കോട് ∙ കൈതപ്പൊയിലിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച ഹസ്‌നയ്‌ക്കൊപ്പം താമസിച്ച ആദിലിനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കൾ. കഴിഞ്ഞ അഞ്ചുമാസമായി ഹസ്‌ന താമസിച്ചത് ക്രിമിനലിനൊപ്പമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആദിലിന് ക്രിമിനൽ പശ്ചാത്തലമുളളതും ലഹരിക്കേസുകളിൽ ഉൾപ്പെട്ടിരുന്നതും വളരെ വെെകിയാണ് ഹസ്‌ന അറിഞ്ഞതെന്ന് ബന്ധു പറഞ്ഞു.

 

മരിക്കുന്നതിന് തലേദിവസം ഹസ്‌ന ഉമ്മയെ വിളിച്ച് വീട്ടിലേക്ക് മടങ്ങി വരുമെന്ന് പറഞ്ഞിരുന്നു. പ്രശ്നങ്ങൾ എല്ലാം തീർത്തതിനു ശേഷം വീട്ടിലേക്കു വരുമെന്നും മകനൊപ്പം നന്നായി ജീവിക്കണമെന്നും ഹസ്‌ന പറ‍ഞ്ഞു. എന്നാൽ പിറ്റേന്ന് ഉമ്മ ഹസ്‌നയെ വിളിച്ചപ്പോൾ ആദിലാണ് ഫോണെടുത്തത്. ഹസ്‌ന തലവേദന കാരണം കിടക്കുകയാണെന്നു പറഞ്ഞു. പിന്നാലെ ഇയാൾ തന്നെ വീട്ടിലേക്ക് വിളിച്ച് ഹസ്‌ന ആത്മഹത്യ ചെയ്ത കാര്യം അറിയിക്കുകയായിരുന്നുന്നെന്ന് ബന്ധു പറ‍ഞ്ഞു.

 

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് ബന്ധുക്കളുടെ നിലപാട്. അതേസമയം, ഹസ്‌നയുടേത് തൂങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

  • Related Posts

    ജയിച്ച എംഎൽഎമാരുടെ അഭിപ്രായത്തിന് ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കും’; ശശി തരൂർ എംപി

    Spread the love

    Spread the love  തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നല്ല വിജയം ലഭിക്കുമെന്ന് ശശി തരൂർ എം പി. എണ്ണം പറയാൻ താനാളല്ല. കംഫർട്ടബിൾ ഭൂരിപക്ഷം ഉണ്ടാകും. കേരളത്തിൽ യു ഡി എഫ് വിജയിച്ചാൽ അത് നാഷണൽ എഫക്ട് നൽകും.…

    ‘ജാതി അധിക്ഷേപം, നിറത്തിന്റെ പേരില്‍ പരിഹാസം, മകനെ കൊന്നതാണ്’; ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

    Spread the love

    Spread the loveകണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ സസ്‌പെന്റ് ചെയ്ത് അധികൃതര്‍. അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം. അസോ. പ്രൊഫസര്‍…

    Leave a Reply

    Your email address will not be published. Required fields are marked *