തുറുപ്പുഗുലാൻ താരം നെല്ലിക്കാട്ട് മഹാദേവൻ ചരിഞ്ഞു; ലോറിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു

Spread the love

കൊച്ചി∙ നെട്ടൂരിൽ ഉത്സവ എഴുന്നള്ളിപ്പിനു കൊണ്ടു വന്ന ആന ചരിഞ്ഞു. കൂത്താട്ടുകുളം നെല്യക്കാട്ട് മനയിലെ നെല്യക്കാട്ട് മഹാദേവനാണ് ഇന്നു വൈകിട്ടോടെ ചരിഞ്ഞത്. ലോറിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ ചരിഞ്ഞു. നെല്യക്കാട്ട് മഹാദേവനെ നാളെ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കും. ഇതിനായി ഇന്നു തന്നെ മഹാദേവന്റെ ശരീരം പെരുമ്പാവൂരിലേക്ക് കൊണ്ടുപോകും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികവിവരം. 2006ൽ ഇറങ്ങിയ മമ്മൂട്ടി നായകനായ തുറുപ്പുഗുലാൻ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ ‘വാഹന’മായി മഹാദേവൻ അഭിനയിച്ചിട്ടുണ്ട്.

 

കേരളത്തിലെ ആന പ്രേമികളുടെ ഇഷ്ട ആനകളിലൊന്നായിരുന്നു തൃശൂര്‍ പൂരത്തിന് ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള മഹാദേവൻ. സ്ഥിരമായി എഴുന്നള്ളത്തിനും മറ്റും കൊണ്ടുപോയിരുന്ന ആനയാണ് മഹാദേവനെന്നാണ് ആനയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ആന കുഴ‍ഞ്ഞു വീണതിനു പിന്നാലെ വെറ്ററിനറി ഡോക്ടർമാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നീട് മരണം സ്ഥിരീകരിച്ചു.

 

നിലമ്പൂർ കാടുകളിൽ നിന്നാണ് നെല്ലിക്കാട്ട് മഹാദേവനെ ലഭിക്കുന്നത്. മഹാദേവന് 50 വയസിനു മുകളിൽ പ്രായമുണ്ടെന്നാണ് കരുതുന്നത്. 22 വർഷത്തോളം പ്ലാത്തോട്ടം കുടുംബക്കാരുടെ വകയായി പ്ലാത്തോട്ടം ബാബു എന്ന പേരിലാണ് മഹാദേവൻ അറിയപ്പെട്ടിരുന്നത്. ഇതിനിടയിലാണ് തുറുപ്പുഗുലാനിൽ അഭിനയിക്കുന്നതും ഒട്ടേറെ പേരുടെ ഇഷ്ടക്കാരനായി മാറുന്നതും. ഒൻപതേ മുക്കാൽ അടിയോളമാണ് മഹാദേവന്റെ ഉയരം. ശാന്തസ്വഭാവവും തടിച്ച ശരീരവും മുഖഭംഗിയുമാണ് മഹാദേവന് സിനിമയിലും ഇടംനേടിക്കൊടുത്തത്. ഇതോടെ ഒട്ടേറെ ആരാധകരുമുണ്ടായി.

 

ഇതിനു ശേഷമാണ് 2011ൽ കൂത്താട്ടുകുളം ശ്രീധരീയം നേത്ര ആയുർവേദ ആശുപത്രിയുടെ ഉടമകളായ നെല്യക്കാട്ട് മനയിലേക്ക് പ്ലാത്തോട്ടം ബാബു എത്തുന്നത്. ഇതോടെ നെല്യക്കാട്ട് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള നെല്യക്കാട്ട് മഹാദേവനായി ആന മാറി. ഈ മനയുടെ മുറ്റത്തു തന്നെയായിരുന്നു മഹാദേവൻ നിന്നിരുന്നത്. മദപ്പാടിന്റെ സമയത്തും കാര്യമായ പ്രശ്നങ്ങളൊന്നും മഹാദേവൻ ഉണ്ടാക്കിയിരുന്നില്ല എന്നാണ് ആനപ്രേമികൾ പറയുന്നത്.

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *