ചീരാലിൽ കൂട്ടിലായ പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടു

ബത്തേരി:ചീരാൽ പുളിഞ്ചാലിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടു. ആറ് വയസ്സ് പ്രായമുള്ള ആൺപുലിയെയാണ് ഇന്ന് പുലർച്ചെയോടെ വയനാട് വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലേക്ക് തുറന്നുവിട്ടത്.   ഇന്നലെ പുലർച്ചെയാണ് ചീരാൽ പുളിഞ്ചാലിലെ വേടങ്കോട് എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിൽ പുലി…

സർക്കാർ ജോലി നഷ്ടമാകുമെന്ന ഭയം; നാലാമത്തെ കുഞ്ഞിനെ ജനിച്ചയുടൻ കാട്ടിൽ ഉപേക്ഷിച്ച് ദമ്പതികൾ

ഭോപ്പാൽ ∙ സർക്കാർ ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താൽ നവജാതശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച് ദമ്പതികൾ. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണു സംഭവം. കു‍ഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ഗ്രാമീണരാണ് രക്ഷകരായത്. ഒരു ദിവസം മുഴുവൻ തണുപ്പും ഉറുമ്പുകളുടെ കടിയും സഹിച്ചാണ് കുഞ്ഞ് അതിജീവിച്ചത്.   സർക്കാർ…

മരണക്കിടക്കയിലും മുൻ മന്ത്രിക്ക് വിലങ്ങ്‌; മുഹമ്മദ് യൂനുസ് സർക്കാരിനെതിരെ വ്യാപക വിമർശനം

ധാക്ക∙ അവാമി ലീഗിന്റെ മുതിർന്ന നേതാവിനെ മരണക്കിടക്കയിലും വിലങ്ങണിയിച്ച മുഹമ്മദ് യൂനുസ് സർക്കാരിനെതിരെ വ്യാപക വിമർശനം. ഷെയ്ഖ് ഹസീന സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന നൂറുൽ മജീദ് മഹമൂദ് ഹുമയൂണിനെ (75) ആണ് ചികിത്സയിലായിരുന്ന സമയത്തും കൈവിലങ്ങണിയിച്ചത്.   2024ൽ നടന്ന സർക്കാർ…

കടുവ കൊല്ലപ്പെട്ട കേസ്:പ്രതികളെ വെറുതെ വിട്ടു

മാനന്തവാടി: കടുവ കൊല്ലപ്പെട്ട കേസിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേറ് കോടതി സിവിൽ ജഡ്ജ് എസ് . അമ്പിളി വെറുതെ വിട്ടു. തോൽപ്പെട്ടി അപ്പപ്പാറ ചക്കിണി വീട്ടിൽ ഭാസ്കരൻ മകൻ രാജൻ, കണ്ണമംഗലം വീട്ടിൽ എങ്കിട്ടൻ ചെട്ടി എന്നവർ…

സഹോദരനെ കുത്തി യുവാവ്; പിടിക്കാനെത്തിയ പൊലീസിനെയും ആക്രമിച്ചു, എസ്ഐ അടക്കം 5 ഉദ്യോഗസ്ഥർക്ക് പരിക്ക്

സഹോദരനെ കുത്തിയ യുവാവിനെ പിടികൂടാൻ എത്തിയ എസ്ഐക്കും പൊലീസുകാർക്കും കുത്തേറ്റു. ചാവക്കാട് മണത്തലയിലാണ് സംഭവം. ചാവക്കാട് സ്റ്റേഷനിലെ എസ്ഐ ശരത് സോമൻ, സിപിഒമാരായ അരുൺ, ഹരികൃഷ്ണൻ, അനീഷ്, ഹംദ് എന്നിവർക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇടതു കയ്യിൽ കുത്തേറ്റ എസ്ഐ ശരത്…

‘ഇല്ല സാർ, ഒന്നും പറയാനില്ല’; വിക്ടറിന്റെ വധശിക്ഷ നടപ്പാക്കി ഫ്ലോറിഡ

ഫ്ലോറിഡ ∙ ‘ഇല്ല സാർ, ഒന്നും പറയാനില്ല’– അവസാനമായി എന്തെങ്കിലും പറയാനുണ്ടോയെന്ന ചോദ്യത്തിന് വിക്ടർ ടോണി ജോൺസ് (64) ജയിൽ അധികൃതരോട് പറഞ്ഞതാണിത്. തുടർന്ന് മാരകമായ വിഷം കുത്തിവച്ച് ഉദ്യോഗസ്ഥർ വിക്ടറിന്റെ വധശിക്ഷ നടപ്പാക്കി.   35 വർഷം മുൻപ് 1990ൽ…

നായ മൂത്രമൊഴിച്ചത് കഴുകാൻ ആവശ്യപ്പെട്ടതിന് അമ്മയെ കുത്തി; 17കാരിക്കെതിരെ മൊഴി നൽകി പിതാവ്, വധശ്രമത്തിനു കേസ്

അമ്മയെ കത്തികൊണ്ട് കഴുത്തിൽ കുത്തിയ പതിനേഴുകാരിയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. അച്ഛന്റെ മൊഴി പ്രകാരമാണ് വധശ്രമത്തിന് കേസെടുത്തത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മകളെ സഖി ഷെൽട്ടർ ഹോമിലേക്കു മാറ്റി.   നായ…

വയനാട് ദുരന്തം: ചോദിച്ചത് 2221.03 കോടി, തന്നത് 206.56 കോടിയുടെ ഔദാര്യം; കേന്ദ്രത്തിനെതിരെ കേരളം

തിരുവനന്തപുരം: മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 206.56 കോടി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പുനര്‍നിര്‍മാണത്തിന് 2000 കോടിയാണ്…

ലാൻഡ് ചെയ്യുന്ന വിമാനത്തിലേക്ക് മറ്റൊരു വിമാനം ഇടിച്ചുകയറി; വിമാനച്ചിറക് വേർപെട്ടു

ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഡെൽറ്റ വിമാനക്കമ്പനിയുടെ രണ്ടു വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.   ലാഗ്വാർഡിയ വിമാനത്താവളത്തിലെ ഗേറ്റിൽ വിമാനം പാർക്ക് ചെയ്യുന്നതിനിടെയാണ് അപകടം.…

ചുമ മരുന്ന് കഴിച്ചതിനു പിന്നാലെ 2 കുട്ടികൾ മരിച്ചു, പത്തോളം പേർ ചികിത്സയിൽ; മരുന്ന് കഴിച്ച ഡോക്ടർ അബോധാവസ്ഥയിൽ

രാജസ്ഥാനിൽ ചുമ മരുന്ന് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു. പത്തോളം പേർ ചികിത്സയിൽ. രാജസ്ഥാനിലെ സികാർ ജില്ലയിൽ നിന്നുള്ള നിതീഷ് (5), സാമ്രാട്ട് ജാദവ് (2) എന്നിവരാണ് ചുമ മരുന്ന് കഴിച്ചതിനു പിന്നാലെ മരണപ്പെട്ടത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടറായ താരാചന്ദ്…