സിപിഎമ്മിന് വേണ്ടപ്പെട്ടവർക്ക് പൊലീസിൽ പിൻവാതില്‍ നിയമനം; ഡിജിപിയുടെ ഉത്തരവിൽ ‘രഹസ്യപരീക്ഷ’

Spread the love

തിരുവനന്തപുരം∙ സിപിഎമ്മിന് വേണ്ടപ്പെട്ട ബോഡി ബിൽഡർമാർക്കു നിയമവിരുദ്ധമായി പൊലീസിൽ സ്പോർട്‌സ് ക്വോട്ട നിയമനം നൽകാൻ വീണ്ടും നീക്കം. സിപിഎം നേതൃത്വവുമായി അടുത്തബന്ധം പുലർത്തുന്ന കണ്ണൂർ സ്വദേശി ഷിനു ചൊവ്വ, കൊച്ചി സ്വദേശി ചിത്തിരേഷ് നടേശൻ എന്നിവർക്കായി പുറത്തു നിന്നുള്ളവർക്കു കാണാൻ പോലുമാകാത്ത വിധമുള്ള കാര്യവട്ടം എൽഎൻസിപിഇ ഗ്രൗണ്ടിൽ രഹസ്യമായി ശാരീരിക ക്ഷമത പരീക്ഷ നടത്താനാണു തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശമനുസരിച്ച് ഇതിനായി ഡിജിപി ഉത്തരവിട്ടു. പാർട്ടിക്കുവേണ്ടപ്പെട്ട കിഷോർ കൃഷ്‌ണൻ, കെ.എൻ.മുഹമ്മദ് മുഹസിൻ എന്നിവരെ സമാന രീതിയിൽ എൽഎൻസിപിഇ ഗ്രൗണ്ടിൽ നടത്തിയ രഹസ്യ ട്രയൽസിലൂടെ കഴിഞ്ഞ ജൂലൈയിൽ പൊലീസിൽ വോളിബോൾ താരങ്ങളായി നിയമിച്ചിരുന്നു.

 

രണ്ടു ബോഡി ബിൽഡർമാരെയും ഒരു വർഷം മുൻപ് ശാരീരിക ക്ഷമത പരീക്ഷ പോലുമില്ലാതെ പൊലീസിൽ എസ്ഐ ആയി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. പൊലീസ് സ്പോർട്സ് ക്വോട്ട പ്രവേശനത്തിനുള്ള ഇനങ്ങളിൽ ബോഡി ബിൽഡിങ് ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ നിയമന അപേക്ഷ അന്നത്തെ ഡിജിപി എതിർത്തു. അതും വകവയ്ക്കാതെയാണു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനെത്തുടർന്ന് നിയമിക്കാൻ തീരുമാനിച്ചത്. പ്രായപരിധി മാനദണ്ഡവും ഇവർക്കായി മാറ്റിവച്ചു. അതു വിവാദമായതോടെ പിന്നീട് ശാരീരിക ക്ഷമത പരീക്ഷ നടത്തിയെങ്കിലും ഷിനു പരാജയപ്പെട്ടു. ചിത്തിരേഷ് പങ്കെടുത്തില്ല. എന്നാൽ, പൊലീസ് തന്നെ കരുതിക്കൂട്ടി തോൽപിക്കുകയായിരുന്നു എന്ന് ആരോപിച്ച് ഷിനു മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും രഹസ്യപരീക്ഷ നടത്തി സർക്കാരിന്റെ കാലാവധി കഴിയും മുൻപേ നിയമനം നടത്താൻ നീക്കം.

 

സാധാരണ പേരൂർക്കടയിലെ പൊലീസ് ഗ്രൗണ്ടിലാണ് കായികക്ഷമത പരീക്ഷ നടത്തുന്നത്. ഇത് എല്ലാവർക്കും കാണാനാവുന്ന തരത്തിലുള്ളതായതിനാലാണ് കേന്ദ്രസർക്കാർ സ്‌ഥാപനമായ എൽഎൻസിപിഇയുടെ ഗ്രൗണ്ടിൽ പരീക്ഷ നടത്തുന്നത്. പാർട്ടിക്കാരായ വോളിബോൾ താരങ്ങൾക്കും ഇതേ ഗ്രൗണ്ടിൽ വീണ്ടും രഹസ്യ ട്രയൽസ് നടത്തിയാണ് നിയമന വഴിയൊരുക്കിയത്.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *