സഹോദരനെ കുത്തി യുവാവ്; പിടിക്കാനെത്തിയ പൊലീസിനെയും ആക്രമിച്ചു, എസ്ഐ അടക്കം 5 ഉദ്യോഗസ്ഥർക്ക് പരിക്ക്

Spread the love

സഹോദരനെ കുത്തിയ യുവാവിനെ പിടികൂടാൻ എത്തിയ എസ്ഐക്കും പൊലീസുകാർക്കും കുത്തേറ്റു. ചാവക്കാട് മണത്തലയിലാണ് സംഭവം. ചാവക്കാട് സ്റ്റേഷനിലെ എസ്ഐ ശരത് സോമൻ, സിപിഒമാരായ അരുൺ, ഹരികൃഷ്ണൻ, അനീഷ്, ഹംദ് എന്നിവർക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇടതു കയ്യിൽ കുത്തേറ്റ എസ്ഐ ശരത് സോമന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം. പരുക്കേറ്റ ശരത് സോമനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

മണത്തല ബേബി റോഡ് ചക്കര വീട്ടിൽ നിസാർ അമീർ (36) ആണ് പൊലീസിനെ ആക്രമിച്ചത്. ഇയാളുടെ കുത്തേറ്റ സഹോദരന്‍ ഷമീറിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് പൊലീസ് നിസാറിനെ പിടികൂടാൻ എത്തിയത്. പുലർച്ചെ 12. 30നായിരുന്നു സംഭവം.

  • Related Posts

    പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷനൽ സ്പീക്കറായ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ ∙ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.   പ്രിൻസിപ്പലായി…

    മത്സരപരീക്ഷ എഴുതണം, ഡോക്ടറാകാൻ നിർബന്ധം; അച്ഛനെ വെടിവച്ചു കൊന്ന് മകൻ, സഹോദരി സാക്ഷി

    Spread the love

    Spread the loveല്കനൗ ∙ ഉത്തർപ്രദേശിലെ ആഷിയാനയിൽ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മരുന്നുകച്ചവടവും മദ്യവ്യാപാരവും നടത്തിയിരുന്ന മൻവേന്ദ്ര സിങ്ങിനെയാണ് (49) മകൻ അക്ഷത് പ്രതാപ് സിങ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച മുതൽ മൻവേന്ദ്ര സിങ്ങിനെ കാണാനില്ലായിരുന്നു.   പൊലീസ് നടത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *