എസ്‌ഐയെയും എഎസ്‌ഐയെയും വയര്‍ലസിലൂടെ സ്ഥലംമാറ്റി എസ്പി

Spread the love

തിരുവനന്തപുരം∙ ‘നേരെ കിളിമാനൂരിലേക്ക് വിട്ടോ’– തിരുവനന്തപുരത്ത് വയര്‍ലസിലൂടെ എസ്‌ഐയെയും എഎസ്‌ഐയെയും അടിയന്തരമായി സ്ഥലംമാറ്റി എസ്പി ജുവനപുടി മഹേഷ്. മണല്‍ മാഫിയ ബന്ധമാണ് നടപടിക്കു പിന്നിലെന്നാണു സൂചന. രാവിലെ വയര്‍ലസ് മീറ്റിങ്ങിനിടെയാണ് പൂവാര്‍ എസ്‌ഐ ജോസ്, എഎസ്‌ഐ ബിനു ജസ്റ്റസ് എന്നിവരോടു എത്രയും പെട്ടെന്ന് ചുമതല ഒഴിഞ്ഞ് കിളിമാനൂരില്‍ ചാര്‍ജെടുക്കാന്‍ എസ്പി നിര്‍ദേശിച്ചത്.

 

രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണു സൂചന. പൂവാറില്‍ എസ്എച്ച്ഒ അവധിയില്‍ ആയിരുന്നതിനാല്‍ എസ്‌ഐ ജോസിനായിരുന്നു ചുമതല. മണ്ണു മാഫിയയുമായി ബന്ധപ്പെട്ട ചില രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. ജോസിനെതിരെ നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നു. വയർലസിലൂടെ സാധാരണ നിലയിൽ സ്ഥലംമാറ്റ നിർദേശം നൽകാറില്ല. അടിയന്തര സ്വഭാവമുള്ള കാര്യമാണെങ്കിൽ വാക്കാൽ നിർദേശം നൽകിയശേഷം ഉത്തരവിറക്കും. സംഭവത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *