സർക്കാർ ജോലി നഷ്ടമാകുമെന്ന ഭയം; നാലാമത്തെ കുഞ്ഞിനെ ജനിച്ചയുടൻ കാട്ടിൽ ഉപേക്ഷിച്ച് ദമ്പതികൾ

Spread the love

ഭോപ്പാൽ ∙ സർക്കാർ ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താൽ നവജാതശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച് ദമ്പതികൾ. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണു സംഭവം. കു‍ഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ഗ്രാമീണരാണ് രക്ഷകരായത്. ഒരു ദിവസം മുഴുവൻ തണുപ്പും ഉറുമ്പുകളുടെ കടിയും സഹിച്ചാണ് കുഞ്ഞ് അതിജീവിച്ചത്.

 

സർക്കാർ സ്കൂളിലെ അധ്യാപകനായ ബബ്ലു ദണ്ഡോലിയയും ഭാര്യ രാജ്കുമാരി ദണ്ഡോലിയയുമാണ് തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ചത്. മധ്യപ്രദേശിൽ 2 കുട്ടികളിൽ കൂടുതലുള്ളവർക്ക് സർക്കാർ ജോലിക്ക് വിലക്കുണ്ട്. നിലവിൽ മൂന്നു കുട്ടികളുള്ള ദമ്പതികൾ നാലാമത്തെ കുഞ്ഞിന്റെ ഗർഭധാരണം രഹസ്യമാക്കി വയ്ക്കുകയും പ്രസവശേഷം ഉപേക്ഷിക്കുകയുമായിരുന്നു.

 

സെപ്തംബർ 23ന് വീട്ടിൽവച്ചാണ് രാജ്കുമാരി കുഞ്ഞിന് ജന്മം നൽകുന്നത്. മണിക്കൂറുകൾക്കകം തന്നെ ഇവർ ശിശുവിനെ കാട്ടിൽ ഒരു കല്ലിനടിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിറ്റേന്ന് പ്രഭാത സവാരിക്കെത്തിയവർ കുഞ്ഞിന്റെ ശബ്ദം കേട്ടപ്പോൾ ഏതോ മൃഗമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും അടുത്തു ചെന്നപ്പോൾ കൈകൾ കാണുകയായിരുന്നു. ചോരപുരണ്ട്, ഉറുമ്പു കടിച്ച പാടുകളോടെയും തണുത്ത്, ശരീര താപനില കുറഞ്ഞ അവസ്ഥയിലുമാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. അപകടനില തരണം ചെയ്തെന്നും, കുട്ടി രക്ഷപ്പെട്ടത് അത്ഭുതമാണെന്നും ഡോക്ടർമാര്‍ പറഞ്ഞു.

 

സംഭവത്തിൽ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ, ഭാരതീയ ന്യായ സംഹിത പ്രകാരം കുട്ടിയെ ഉപേക്ഷിച്ചതിനാണ് കേസ്. നിയമോപദേശം ലഭിച്ച ശേഷം കൊലപാതക ശ്രമത്തിന് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തുന്നത് പരിഗണിക്കുമെന്ന് പൊലീസ് പറഞ്ഞു.

  • Related Posts

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *