വയനാട് ദുരന്തം: ചോദിച്ചത് 2221.03 കോടി, തന്നത് 206.56 കോടിയുടെ ഔദാര്യം; കേന്ദ്രത്തിനെതിരെ കേരളം

Spread the love

തിരുവനന്തപുരം: മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 206.56 കോടി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പുനര്‍നിര്‍മാണത്തിന് 2000 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്രം 260 കോടിയോളം രൂപയാണ് അനുവദിച്ചത്. ദുരിത ബാധിതരുടെ കടം പോലും എഴുതിതള്ളാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയുടെ മറ്റൊരു ഉദാഹണമാണിതെന്നും മന്ത്രി ആരോപിച്ചു.

 

ദുരന്തം നടന്ന് അഞ്ച് മാസക്കാലത്തോളം എല്‍ 3 വിഭാഗത്തില്‍പ്പെട്ട ദുരന്തമാണെന്ന് അറിയിക്കാതെ മറച്ചുവച്ചു. ലഭ്യമായ സഹായങ്ങള്‍ നിഷേധിച്ചു. 1222 കോടിയുടെ നഷ്ടം കാണിച്ച് നിവേദനം നല്‍കി. ഒരു രൂപ പോലും നല്‍കിയില്ല. 2221.03 കോടിയുടെ പുനര്‍നിര്‍മാണ ഫണ്ടിന് അപേക്ഷിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ 206.56 കോടി അനുവദിച്ചിരിക്കുന്നത്. ഈ ഔദാര്യം പച്ചയായ അവഗണനായണ് എന്നും മന്ത്രി ആരോപിച്ചു. കേരളത്തില്‍ അര്‍ഹമായ പണം ലഭിച്ചില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു. സമയബന്ധിതമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ 9 സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചതിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വയനാട് ദുരന്തത്തേയും പരിഗണിച്ചത്. വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള 206.56 കോടിയുള്‍പ്പെടെയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 4654.60 കോടിയാണ് 9 സംസ്ഥാനങ്ങള്‍ക്കായി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *