ഫ്ലോറിഡ ∙ ‘ഇല്ല സാർ, ഒന്നും പറയാനില്ല’– അവസാനമായി എന്തെങ്കിലും പറയാനുണ്ടോയെന്ന ചോദ്യത്തിന് വിക്ടർ ടോണി ജോൺസ് (64) ജയിൽ അധികൃതരോട് പറഞ്ഞതാണിത്. തുടർന്ന് മാരകമായ വിഷം കുത്തിവച്ച് ഉദ്യോഗസ്ഥർ വിക്ടറിന്റെ വധശിക്ഷ നടപ്പാക്കി.
35 വർഷം മുൻപ് 1990ൽ സൗത്ത് ഫ്ലോറിഡയിൽ കവർച്ചാശ്രമത്തിനിടെ ജാക്കി (67), ഡോളി നെസ്റ്റർ (66) എന്നീ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിലാണ് വിക്ടറിന്റെ വധശിക്ഷ നടപ്പാക്കിയത്. ഈ വർഷം സംസ്ഥാനത്ത് നടപ്പിലാക്കിയ 13-ാമത്തെ വധശിക്ഷയാണിത്. അടുത്ത മാസം രണ്ട് വധശിക്ഷകൾ കൂടി സംസ്ഥാനത്ത് നടപ്പാക്കും.








