ചീരാലിൽ കൂട്ടിലായ പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടു

Spread the love

ബത്തേരി:ചീരാൽ പുളിഞ്ചാലിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടു. ആറ് വയസ്സ് പ്രായമുള്ള ആൺപുലിയെയാണ് ഇന്ന് പുലർച്ചെയോടെ വയനാട് വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലേക്ക് തുറന്നുവിട്ടത്.

 

ഇന്നലെ പുലർച്ചെയാണ് ചീരാൽ പുളിഞ്ചാലിലെ വേടങ്കോട് എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. തുടർന്ന് വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പുലിക്ക് പരിക്കുകളൊന്നും ഇല്ലെന്നും പൂർണ്ണ ആരോഗ്യവാനാണെന്നും സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് പുലിയെ ഉൾവനത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പ്രദേശത്ത് ഭീതിപരത്തിയ പുലി കൂട്ടിലായതോടെ നാട്ടുകാർക്ക് ആശ്വാസമായിരുന്നു. പുലിയെ ഉൾവനത്തിലേക്ക് മാറ്റിയതോടെ പ്രദേശത്തെ ആശങ്ക പൂർണ്ണമായും ഒഴിഞ്ഞു.

  • Related Posts

    കാണ്മാനില്ല

    Spread the love

    Spread the love    ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.…

    ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

    Spread the love

    Spread the love    സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം…

    Leave a Reply

    Your email address will not be published. Required fields are marked *