സ്ഥിരമായി ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി പരാതി; പല തവണ പരിശോധിച്ചെങ്കിലും ലഹരി കണ്ടെത്താനായില്ല, ഒടുവിൽ എംഡിഎംഎയുമായി പിടിയിൽ

Spread the love

കോഴിക്കോട്∙ എംഡിഎംഎയുമായി കോഴിക്കോട് ബസ് ഡ്രൈവർ പിടിയിൽ. 6.490 ഗ്രാം എംഡിഎംഎയുമായി ചേളന്നൂർ കണ്ണങ്കര സ്വദേശി നടുവിൽ വെങ്ങളം ചാലിൽ വീട്ടിൽ അജ്മൽ റഫീക്കിനെ (29) ആണ് ചേവായൂർ പൊലീസ് പിടികൂടിയത്.

 

ലഹരിക്ക് അടിമയായ ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നു എന്ന പരാതി ലഭിച്ചിരുന്നെങ്കിലും മുൻപ് പൊലീസ് നടത്തിയ പരിശോധനകളിൽ ഇയാളിൽ നിന്ന് ലഹരി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച രാത്രി ചേവായൂർ പൊലീസിന്റെ പട്രോളിങ് ഡ്യൂട്ടിക്കിടയിൽ വേങ്ങേരി ചോറൂണി പൊയിൽ താഴത്ത് റോഡിനോട് ചേർന്നുള്ള വയലിൽ നിർത്തിയിട്ട വെള്ള ടാക്സി കാറിൽ ഇയാളെ കണ്ട പൊലീസ് ചോദ്യം ചെയ്തു. പരിഭ്രമം കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധിനയിൽ അജ്മലിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ലഹരിമരുന്ന് വിറ്റുകിട്ടിയ 2,500 രൂപയും എം‌ഡി‌എം‌എയും കണ്ടെത്തുകയായിരുന്നു.

 

ചേവായൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിമിൻ.കെ.ദിവാകരൻ, അബ്ദു റഹ്മാൻ, സിവിൽ പൊലീസ് ഓഫിസർ ഫസൽ, ഹോം ഗാർഡ് സുനിൽ കുമാർ, ഡാൻസഫ് അംഗങ്ങളായ സുനോജ് ശ്രീശാന്ത്, സരുൺകുമാർ, അതുൽ, തൗഫീക്, മുഹമ്മദ് മഷൂർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

  • Related Posts

    പിഎസ് സി പ്രായപരിധി കൂട്ടി; 40 വയസ് വരെ അപേക്ഷിക്കാം

    Spread the love

    Spread the loveതിരുവനന്തപുരം: പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 വയസാക്കി. അതായത് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ് വരെ അപേക്ഷിക്കാം.   പ്രായപരിധി…

    ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി; ഒരുവർഷം മുമ്പ് ആള് മരിച്ചു, ഹാജരാകാൻ രോഗിക്ക് നോട്ടിസ് !

    Spread the love

    Spread the loveതൃശൂർ∙ ആറ് വർഷം മുമ്പ് സർക്കാർ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങി, തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുത്തു. ഇതിനുശേഷം ഒരുവർഷം മുൻപ് രോഗി മരിച്ചു. എന്നാൽ ഇതൊന്നും അറിയാതെ തെളിവെടുപ്പിന് ഹാജരാകാൻ മരിച്ച…

    Leave a Reply

    Your email address will not be published. Required fields are marked *