സൗദിയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു; അതിവേഗ നീക്കത്തിൽ പ്രതിയെ പിടികൂടി പൊലീസ്, തുടരുന്ന ദുരൂഹത നീക്കാൻ അന്വേഷണം
ദമാം∙ സ്വദേശി യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദമാം ബാദിയയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം ആറാല്ലുമ്മൂട് സ്വദേശി, അതിയന്നൂർ ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാർ (28) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊലപാതകത്തിനിടയായ…
ഷൂട്ടിങ്ങിനിടയിൽ ജീപ്പ് മറിഞ്ഞു; നടൻ ജോജു ജോർജിന് പരുക്ക്
മൂന്നാർ ∙ ഷൂട്ടിങ്ങിനിടയിൽ ജീപ്പ് മറിഞ്ഞ് സിനിമ നടൻ ജോജു ജോർജ് അടക്കം രണ്ടുപേർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് മറയൂർ റൂട്ടിലെ ലക്കം വെള്ളച്ചാട്ടത്തിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഷാജി കൈലാസിന്റെ ‘വരവ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു അപകടം. ജോജു ജോർജ്, കൂടെയുണ്ടായിരുന്ന…
തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമായാത്ര; മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
ന്യൂഡൽഹി ∙ 2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. ചൊവ്വാഴ്ച ദേശീയ…
കാട്ടിലേക്ക് വീണ പന്ത് തിരയുന്നതിനിടെ അസ്ഥികളും തലയോട്ടികളും; സംഭവം കോട്ടയത്തെ സ്കൂൾ ഗ്രൗണ്ടിൽ
കോട്ടയം ∙ ആർപ്പൂക്കര മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിനു സമീപമുള്ള കാട്ടിൽ മാസങ്ങൾ പഴക്കമുള്ള തലയോട്ടിയും അസ്ഥികളും കണ്ടെടുത്തു. വെള്ളിയാഴ്ച വൈകിട്ട് മൈതാനത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടികൾ കാട്ടിലേക്ക് വീണ പന്ത് തിരയുന്നതിനിടെയാണ് അസ്ഥികൾ കണ്ടെടുത്തത്. പിന്നീട് പൊലീസെത്തി…
പ്രാണിയെന്നു കരുതി, ഉറക്കത്തിനിടെ കടിച്ചത് പാമ്പ്; അച്ഛനും മകനും മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍
ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍ ആണ് സംഭവം. ശരിയായ പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതില്‍ വന്ന വീഴ്ചയാണ് രണ്ട് പേരുടെ മരണത്തില്‍ കലാശിച്ചത്. പാമ്പുകടിയേറ്റ മൂന്നാമത്തെ വ്യക്തി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കോര്‍ബ ജില്ലയിലെ…
അച്ഛന്റെ പെൺസുഹൃത്തിനെ 28 തവണ വെട്ടി; കൊലപാതകത്തിനുശേഷം മുങ്ങി, അമ്മയും മകനും സുഹൃത്തും പിടിയിൽ
തൂത്തുക്കുടിയിൽ പൊലീസ് കോൺസ്റ്റബിൾ ആയ അച്ഛന്റെ പെൺസുഹൃത്തിനെ 28 തവണ വെട്ടി കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ മകൻ ഉൾപ്പെട്ട മൂന്നംഗസംഘം പൂങ്കുന്നത്തു പിടിയിലായി. തൂത്തുക്കുടി ത്രേസ്യപുരം സ്വദേശി സെൽവി (38), ഇവരുടെ പതിനാറുകാരനായ മകൻ, മകന്റെ സഹപാഠി എന്നിവരാണു വാടകവീട്ടിലെ ഒളിവുജീവിതത്തിനിടെ…
കരടിശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരത്തിലേക്ക്
ചീരാല്‍: രണ്ടാഴ്ചയിലധികമായി ഈസ്റ്റ് ചീരാല്‍, വരിക്കേരി, പാട്ടത്തുകുന്ന്, കളന്നൂര്‍കുന്ന് പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കരടിശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി ചേര്‍ന്ന യോഗം 17 അംഗ കമ്മിറ്റി രൂപീകരിച്ചു. വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നതു തടയുന്നതില്‍ വനം വകുപ്പ് അനാസ്ഥ കാട്ടുകയാണെന്ന്…
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു:. പോലീസ് മേധാവിക്ക് പരാതി നൽകി
കൽപ്പറ്റ: വയനാട്ടിൽ സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം പി യുടെ പരിപാടി റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ എം പി യുടെ സംഘത്തിലുള്ള ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തിൽ പ്രിയങ്കാ…
പീഡനത്തെത്തുടർന്ന് ഗർഭിണികളാകുന്ന 18 വയസ്സിൽ താഴെയുള്ളവരുടെ എണ്ണത്തിൽ വർധന
കണ്ണൂർ ∙ സംസ്ഥാനത്ത് ലൈംഗികാതിക്രമങ്ങളെത്തുടർന്നു ഗർഭിണികളായ 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ 5 വർഷത്തിനിടെ മൂന്നിരട്ടിയിലേറെ വർധന. 2020 ൽ ഇവരുടെ എണ്ണം 16 ആയിരുന്നെങ്കിൽ 2024 ആയപ്പോഴേക്കും 61 ആയി. ലൈംഗികാതിക്രമ അതിജീവിതരായ പെൺകുട്ടികളെ മാറ്റിത്താമസിപ്പിക്കുന്ന എൻട്രി ഹോമുകളിലെ…
വാഹനാപകടം; പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു
വാഹനാപകടത്തിൽ പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു.ബത്തേരി കരിവള്ളിക്കുന്ന് കിളയിൽ ബാലകൃഷ്ണൻ (65) ആണ് മരിച്ചത്.ഇന്ന് രാവിലെ 6.15 ഓടെ ദേശീയ പാത 766 – മൂലങ്കാവ് കാപ്പി സ്റ്റോറിലാണ് അപകടം. ദേശീയ പാതയിൽ നിന്ന് പമ്പിലേക്ക് കയറുന്നതിനിടെ പുറകിലെത്തിയ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.…















