പ്രാണിയെന്നു കരുതി, ഉറക്കത്തിനിടെ കടിച്ചത് പാമ്പ്; അച്ഛനും മകനും മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

Spread the love

ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍ ആണ് സംഭവം. ശരിയായ പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതില്‍ വന്ന വീഴ്ചയാണ് രണ്ട് പേരുടെ മരണത്തില്‍ കലാശിച്ചത്. പാമ്പുകടിയേറ്റ മൂന്നാമത്തെ വ്യക്തി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

 

കോര്‍ബ ജില്ലയിലെ ദാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇന്ദിരാ നഗറിലാണ് സംഭവം. 52 കാരനായ ചൂഡാമണി ഭരദ്വാജ്, മകന്‍ പ്രിന്‍സ് (10) എന്നിവരാണ് മരിച്ചത്. ഭരദ്വാജിന്റെ ഭാര്യ രജനിയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞദിവസമാണ് ഉറക്കത്തിനിടെ കുടുംബാംഗങ്ങള്‍ക്ക് പാമ്പുകടിയേറ്റത്.

 

ഭരദ്വാജിന് ആയിരുന്നു ആദ്യം പാമ്പിന്റെ കടിയേറ്റത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പായിരുന്നു കടിച്ചത്. എന്നാല്‍ പ്രാണി കടിച്ചെന്ന് കരുതി ഭരദ്വാജ് ഉറക്കം തുടരുകയായിരുന്നു. പിന്നാലെ പ്രിന്‍സിനും രജനിക്കും കടിയേറ്റു. കടിച്ചത് പാമ്പാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ സമീപത്തെ ഗോപാല്‍പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍, ഏറെ വൈകിയാണ് അരോഗ്യ പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്നും, ആന്റി വെനം ഇല്ലെന്ന് അറിയിക്കുകയായിരുന്നു എന്നും ബന്ധുക്കള്‍ ആരോപിച്ചു.

 

മരുന്നില്ലെന്ന കാരണം പറഞ്ഞ് കുടംബത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും മടക്കിയതോടെ സമീപത്തെ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെങ്കിലും ഭരദ്വാജും പ്രിന്‍സും മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രജനി ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി കോര്‍ബ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രതികരിച്ചു. പുതിയതായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥാരാണ് ഗോപാല്‍പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത് എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

  • Related Posts

    വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം

    Spread the love

    Spread the loveന്യൂഡൽഹി ∙ വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ഡൽഹി സർക്കാർ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ചു. തിരക്കേറിയ റോഡുകളിൽ അപകടമുണ്ടാകുമ്പോൾ ധാരാളം പേർ ഓടിക്കൂടുമെങ്കിലും അപകടത്തിൽപെട്ടവരെ രക്ഷിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല. നേരത്തേയുണ്ടായ ദുരനുഭവങ്ങളും നിയമപാലകരിൽ നിന്നുണ്ടായ ചോദ്യം ചെയ്യലുമൊക്കെയാവാം പിന്നോട്ടു…

    മുട്ട പുഴുങ്ങിയപ്പോൾ പുറത്തു വന്നത് പ്ലാസ്റ്റിക് നൂൽ; വീഡിയോ പങ്കുവച്ച് യുവതി

    Spread the love

    Spread the loveപോഷകഗുണമേറെയുള്ള മുട്ട ഒരു നേരമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്ന ആളുകൾ ശ്രദ്ധിക്കാറുണ്ട്. മരുന്നടിച്ച പച്ചക്കറികളെയും ഹോർമോൺ കുത്തിവച്ച മാംസത്തെയും അടുക്കളയുടെ പടികടത്തി കൊണ്ടുവരാൻ മടിക്കുന്നവർ കണ്ണുമടച്ച് മുട്ടയെ തീൻമേശയിലേക്ക് സ്വീകരിക്കാറുണ്ട്. എന്നാൽ മായം കലർന്നിട്ടില്ലെന്ന…

    Leave a Reply

    Your email address will not be published. Required fields are marked *