പീഡനത്തെത്തുടർന്ന് ഗർഭിണികളാകുന്ന 18 വയസ്സിൽ താഴെയുള്ളവരുടെ എണ്ണത്തിൽ വർധന

Spread the love

കണ്ണൂർ ∙ സംസ്ഥാനത്ത് ലൈംഗികാതിക്രമങ്ങളെത്തുടർന്നു ഗർഭിണികളായ 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ 5 വർഷത്തിനിടെ മൂന്നിരട്ടിയിലേറെ വർധന. 2020 ൽ ഇവരുടെ എണ്ണം 16 ആയിരുന്നെങ്കിൽ 2024 ആയപ്പോഴേക്കും 61 ആയി. ലൈംഗികാതിക്രമ അതിജീവിതരായ പെൺകുട്ടികളെ മാറ്റിത്താമസിപ്പിക്കുന്ന എൻട്രി ഹോമുകളിലെ മാത്രം കണക്കാണിത്.

 

സ്വന്തം വീടുകളിൽ കഴിയുന്നവരുടെകൂടി കണക്കെടുത്താൽ എണ്ണം ഇനിയും ഉയർന്നേക്കാം. 2020 മുതൽ 2025 ജൂൺ 7 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്തെ എൻട്രി ഹോമുകളിൽ പ്രവേശിപ്പിക്കപ്പെട്ടത് 2312 പെൺകുട്ടികളാണ്. ഇതിൽ, 209 പേർ 18 വയസ്സിനു താഴെയുള്ള ഗർഭിണികളാണ്. ഇക്കാലയളവിൽ എൻട്രി ഹോമുകളിൽ 18 വയസ്സിനു താഴെയുള്ള 92 പേർ അമ്മമാരാകുകയും ചെയ്തു.

 

എൻട്രി ഹോമുകളിലെ കണക്ക് (വർഷം, 18 വയസ്സിൽ താഴെയുള്ള ഗർഭിണികൾ, അമ്മമാരായവർ എന്ന ക്രമത്തിൽ)

 

2020 ⏩ 16–14

 

2021 ⏩ 38–23

 

2022⏩ 24–20

 

2023⏩40–15

 

2024 ⏩ 61–16

 

2025 (ജൂൺ 7 വരെ)⏩ 30 – 4

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *