ഷൂട്ടിങ്ങിനിടയിൽ ജീപ്പ് മറിഞ്ഞു; നടൻ ജോജു ജോർജിന് പരുക്ക്

Spread the love

മൂന്നാർ ∙ ഷൂട്ടിങ്ങിനിടയിൽ ജീപ്പ് മറിഞ്ഞ് സിനിമ നടൻ ജോജു ജോർജ് അടക്കം രണ്ടുപേർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് മറയൂർ റൂട്ടിലെ ലക്കം വെള്ളച്ചാട്ടത്തിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഷാജി കൈലാസിന്റെ ‘വരവ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു അപകടം. ജോജു ജോർജ്, കൂടെയുണ്ടായിരുന്ന ഷിഹാസ് എന്നിവർക്കാണ് പരുക്കേറ്റത്.

 

ജീപ്പ് ഉപയോഗിച്ച് ഷൂട്ടിങ് നടത്തുന്നതിനിടയിൽ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഷിഹാസിന്റെ കാലുകൾക്ക് ഒടിവുണ്ട്. രണ്ടു പേരെയും മൂന്നാർ ടാറ്റാ ടീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *