കാട്ടിലേക്ക് വീണ പന്ത് തിരയുന്നതിനിടെ അസ്ഥികളും തലയോട്ടികളും; സംഭവം കോട്ടയത്തെ സ്കൂൾ ഗ്രൗണ്ടിൽ

Spread the love

കോട്ടയം ∙ ആർപ്പൂക്കര മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിനു സമീപമുള്ള കാട്ടിൽ മാസങ്ങൾ പഴക്കമുള്ള തലയോട്ടിയും അസ്ഥികളും കണ്ടെടുത്തു. വെള്ളിയാഴ്ച വൈകിട്ട് മൈതാനത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടികൾ കാട്ടിലേക്ക് വീണ പന്ത് തിരയുന്നതിനിടെയാണ് അസ്ഥികൾ കണ്ടെടുത്തത്. പിന്നീട് പൊലീസെത്തി അസ്ഥികൾ കണ്ടെത്തിയ പരിസരത്ത് ആരും പ്രവേശിതിരിക്കാൻ വടം കെട്ടിയിരുന്നു. ശനിയാഴ്ച രാവിലെയാണ് തലയോട്ടിയും അസ്ഥികളും മണ്ണിന്റെ സാംപിളും സമീപത്ത് കിടന്നിരുന്ന വെള്ളക്കുപ്പയും മറ്റ് അവശിഷ്ടങ്ങളും ശേഖരിച്ചത്.

 

ഫൊറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമാണ് അസ്ഥികളുടെ പഴക്കം, പുരുഷനോ സ്ത്രീയോ എന്നിവ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഗാന്ധിനഗർ എസ്എച്ച്ഒ പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. തഹസിൽദാർ എസ്.എൻ.അനിൽകുമാറിന്റെ സാന്നിധ്യത്തിൽ ഗാന്ധിനഗർ പൊലീസ് എസ്എച്ചഒ ടി.ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എൻ.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

മാസങ്ങളോളം ശരീരാവശിഷ്ടങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്നതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. വളരെ തിരക്കുള്ള റോഡുകളും ജനത്തിരക്കുള്ള ബസ് സ്റ്റോപ്പും സമീപത്തുണ്ട്. ശരീരം അഴുകിയ മണം ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. സ്കൂളിന്റെ ചുറ്റു മതിലുകൾ മുഴുവൻ തകർന്ന നിലയിലാണ്. സ്കൂൾ മൈതാത്തിനു സമീപം വലിയ കാടുകൾ വളർന്ന് നിൽക്കുന്നുമുണ്ട്.

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *