കവർച്ചാ ശ്രമം;രണ്ട് സ്ത്രീകൾ പിടിയിൽ

തിരുനെല്ലി: കർക്കിടക വാവുബലി കർമ്മങ്ങളോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്തെ തിരക്കിനിടയിൽ കവർച്ചാ ശ്രമം നടത്തിയ തമിഴ്‌നാട് സ്വദേശിനികളായ രണ്ട് സ്ത്രീകൾ പോലീസ് പിടിയിലായി. ഇന്ന്   രാവിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണത്തിനായി ക്യൂ നിൽക്കുകയായിരുന്ന ഒരു വയോധികയുടെ ഒന്നര പവനോളം വരുന്ന സ്വർണമാല…

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു

മാനന്തവാടി: മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം ഇന്ന് രാവിലെ 9 മണിയോടെ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. അപകടത്തിൽ വൈദ്യുതി പോസ്റ്റ് തകരുകയും തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു.   മാനന്തവാടി കാനറാ…

വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയോ ഓട്ടോ ഡ്രൈവർ പിടിയിൽ

  മാനന്തവാടി: വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി. ദൃക്‌സാക്ഷികളില്ലാതിരുന്ന, വാഹനത്തെ കുറിച്ചോ ഓടിച്ചയാളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാതിരുന്ന കേസിൽ പ്രതി വലയിലായത് പോലീസിന്റെ നിർത്താതെയുള്ള അന്വേഷണത്തിനൊടുവിൽ. നല്ലൂർനാട്, അത്തിലൻ വീട്ടിൽ, എ.വി…

റഷ്യൻ യുവതിയെയും കുട്ടികളെയും നാടുകടത്തരുത്; 2 ആഴ്ചയ്ക്കുള്ളിൽ കേന്ദ്രം മറുപടി നൽകണം: കർണാടക ഹൈക്കോടതി

ബെംഗളൂരു∙ ഗോകർണത്തെ ഗുഹയിൽനിന്നു കണ്ടെത്തിയ റഷ്യൻ യുവതിയെയും കുട്ടികളെയും നാടുകടത്തരുതെന്ന് കർണാടക ഹൈക്കോടതി. റഷ്യൻ യുവതിയായ നിന കുട്ടിന(40)യ്ക്കു വേണ്ടി ഹാജരായ അഭിഭാഷക ബീന പിള്ള, ഐക്യരാഷ്ട്ര സംഘടനയുടെ കൺവെൻഷൻ ഓൺ ദി റൈറ്റ്സ് ഓഫ് ദി ചൈൽഡ് (യുഎൻസിആർസി) നിയമം…

റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം

മോസ്‌കോ: റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണു. കുട്ടികളും ജീവനക്കാരും അടക്കം 49 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സൈബീരിയ കേന്ദ്രീകരിച്ചുള്ള അങ്കാറ എയര്‍ലൈന്‍സിന്റെ വിമാനം ചൈനീസ് അതിര്‍ത്തിയിലെ അമിര്‍ മേഖലയില്‍ വെച്ച് കാണാതാവുകയായിരുന്നു. തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റഷ്യന്‍ അധികൃതര്‍…

അസഭ്യവർഷത്തിൽ മനംനൊന്ത് ഐടിഐ വിദ്യാർഥിനിയുടെ ആത്മഹത്യ; അയൽവാസിയായ സ്ത്രീ അറസ്റ്റിൽ

തിരുവനന്തപുരം∙ വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിൽ ഐടിഐ വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ അയൽവാസിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജത്തിനെ (54) യാണ് വിഴിഞ്ഞം പൊലീസ് ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും…

ലൈംഗിക അതിക്രമം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

അമ്പലവയൽ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും കഠിന തടവും ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപ പിഴയും വിധിച്ച് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി. ബത്തേരി മണിച്ചിറ ചെറുതോട്ടത്തിൽ വീട്ടിൽ ജോൺസൺ എന്നറിയപ്പെടുന്ന ഡോണൽ ലിബറ (65)…

നമ്പ്യാർകുന്നിൽ വീണ്ടും പുലിയുടെ ആക്രമണം

വളർത്തുനായയെ പുലി കൊന്നു തിന്നു. നമ്പ്യാർകുന്ന് തടത്തിപ്ലാക്കിൽ വിൽസൻ്റെ വളർത്തു നായയെയാണ് പുലി കൊന്ന് തിന്നത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം.

‘അമ്മയുടെ വാക്കുകേട്ട് അയാൾ എന്നെ ഇറക്കിവിട്ടു; സമാധാനം ഇല്ല, ഈ നാട്ടിൽ നീതി കിട്ടില്ല’: പരീക്ഷ ഹാൾടിക്കറ്റിൽ റീമയുടെ ആത്മഹത്യ കുറിപ്പ്

കണ്ണൂർ ∙ പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിനെതിരെയും ഭർതൃ മാതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് റീമ കത്തിൽ എഴുതിയിരിക്കുന്നത്.   ‘‘ഭർതൃമാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. എന്നെയും കുട്ടിയെയും അമ്മയുടെ വാക്കു…

കൂടുതൽ ആളുകൾ പിന്തുണച്ചു; സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ 10 വരെ വിവിധ ജില്ലകളിൽ പഠനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും ഇടയിൽ അഭിപ്രായം തേടി.സ്കൂൾ സമയം വർധിപ്പിക്കുന്നതിൽ രക്ഷിതാക്കൾ പിന്തുണ നൽകിയെന്നും…