കവർച്ചാ ശ്രമം;രണ്ട് സ്ത്രീകൾ പിടിയിൽ

Spread the love

തിരുനെല്ലി: കർക്കിടക വാവുബലി കർമ്മങ്ങളോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്തെ തിരക്കിനിടയിൽ കവർച്ചാ ശ്രമം നടത്തിയ തമിഴ്‌നാട് സ്വദേശിനികളായ രണ്ട് സ്ത്രീകൾ പോലീസ് പിടിയിലായി. ഇന്ന്   രാവിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണത്തിനായി ക്യൂ നിൽക്കുകയായിരുന്ന ഒരു വയോധികയുടെ ഒന്നര പവനോളം വരുന്ന സ്വർണമാല പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്.

 

കോയമ്പത്തൂർ സ്വദേശിനികളായ ജ്യോതി (47), അഞ്ജലി (33) എന്നിവരാണ് തിരുനെല്ലി പോലീസ് ഇൻസ്‌പെക്ടർ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. പിടിയിലായവർക്ക് തൃശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷനിലും ചേർപ്പ് പോലീസ് സ്റ്റേഷനിലും സമാനമായ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പല പേരുകളിൽ അറിയപ്പെടുന്ന ഇവർ തിരക്കേറിയ സ്ഥലങ്ങളിൽ മാല മോഷണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്നും പോലീസ് വ്യക്തമാക്കി. പോലീസിന്റെ കൃത്യമായ ഇടപെടൽ കാരണം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഇവർ മറ്റ് സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും ഇവരുടെ കൂട്ടാളികളെക്കുറിച്ചും പോലീസ് അന്വേഷണം നടന്നുവരികയാണ്. ബലിതർപ്പണവുമായി ബന്ധപ്പെട്ട് 200 ഓളം പോലീസുകാരെയാണ് ക്ഷേത്ര പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിന്യസിച്ചിരുന്നത്.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *