കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ ട്വിസ്റ്റ്
കൊച്ചി∙ ഇടപ്പള്ളിയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിൽ ട്വിസ്റ്റ്. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതല്ലെന്നും മകളുടെ പ്രായമുള്ള കുട്ടികള്‍ക്കു മിഠായി നൽകാൻ ശ്രമിച്ചതാണെന്നും ഒമാൻ സ്വദേശികളായ ദമ്പതികൾ വ്യക്തമാക്കിയതോടെയാണു നിർണായക വഴിത്തിരിവ്. ഇതോെട വീട്ടുകാർ പരാതി പിൻവലിച്ചു. വെള്ളിയാഴ്ച…
69കാരിക്ക് ഷോക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
പാലക്കാട് വാണിയംകുളത്ത് വൈദ്യുതി മോഷ്ടിച്ച് വീടിനോട് ചേർന്ന് പന്നിക്കെണി സ്ഥാപിച്ചതിൽ നിന്നും 69കാരിക്ക് ഷോക്കേറ്റ് പരുക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. 45 വയസ്സുള്ള പ്രേംകുമാറിനെയാണ് ഷോർണൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രേംകുമാറായിരുന്നു പന്നിക്കെണി സ്ഥാപിച്ചത്. ശനിയാഴ്ച രാവിലെ 7 മണിയോടെ വീടിനോട്…
അത്ര ഹെൽത്തിയല്ല, വില കൂട്ടണം; മദ്യം, പുകയില, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ വില വർധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന
മദ്യം , പുകയില , സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ വില വർധിപ്പിക്കണമെന്ന് രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന. നികുതി വഴി 50 ശതമാനം വില വർധിപ്പിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. അടുത്ത പത്ത് വർഷത്തിനുള്ളിൽ തീരുമാനം നടപ്പിലാക്കണമെന്നാണ് സംഘടന രാജ്യങ്ങളോട്…
എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
ലക്കിടി :കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദ്ദീന്‍ ടി യും സംഘവും ഇന്ന് പുലര്‍ച്ചെ ലക്കിടിയില്‍ നടത്തിയ വാഹന പരിശോധനയില്‍ കെഎല്‍ 03 എഎഫ് 6910 നമ്പര്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 2.33 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.പൊഴുതന കല്ലൂര്‍…
ട്രാവലറിൻ്റെ മുകളിൽ കയറി സഞ്ചാരികളുടെ സാഹസികയാത്ര
പൊഴുതന ബാണാസുര റോഡിൽ ടെമ്പോ ട്രാവലറിൻ്റെ മുകളിൽ കയറി സഞ്ചാരികളുടെ സാഹസികയാത്ര. നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടും യാത്ര തുടർന്നു. കർണാടക റജിസ്ട്രേഷനിലുള്ളതാണ് വാഹനം.സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
മുഹറം: തിങ്കളാഴ്ച അവധി ഇല്ല; മുൻ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ
കേരളത്തിൽ മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ…
സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പഴയങ്ങാടിയിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പഴയങ്ങാടി – പിലാത്തറ റോഡിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എതിർ ദിശയിൽ വരികയായിരുന്ന ലോറി കൃത്യസമയത്തു നിർത്തിയതിനാലാണ് പെൺകുട്ടി രക്ഷപ്പെട്ടത്. മുന്നിലിരുന്ന രണ്ട് പെൺകുട്ടികൾക്ക്…
ജനവാസ മേഖലയിൽ വിലസി കരടിയും പുലിയും
മേപ്പാടി നെല്ലിമുണ്ടയില്‍ കരടിയെ കണ്ടെത്തി. ജനവാസ മേഖലയോട് ചേർന്ന സ്ഥലത്താണ് കരടി എത്തിയത്.കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കാട്ടാന എത്തിയത് ആശങ്ക ഉണ്ടാക്കിയിരുന്നു. കരടിക്കൊപ്പം 2 കുഞ്ഞുങ്ങളുമുണ്ട്. അതേ സമയം, വയനാട് റിപ്പണ്‍ വാളത്തൂരില്‍ പുലികളെയും കണ്ടതായി നാട്ടുകാർ. രണ്ടു പുലികളെയാണ്…
വിഷം കുടിച്ചില്ലെങ്കിൽ ഞാൻ കുടിപ്പിക്കും’: ജോർലി നേരിട്ടത് ക്രൂരപീഡനം, മകൾക്കുനേരെ നഗ്നതാ പ്രദർശനം
തൊടുപുഴ∙ ‘വിഷം കുടിച്ചില്ലെങ്കിൽ ഞാൻ കുടിപ്പിക്കും, നീ ചാകുന്നതാണ് നല്ലത്’–ഭർത്താവിന്റെ ഭീഷണിയെക്കുറിച്ച് മരിക്കുന്നതിനു മുന്‍പ് ജോർലി (34) പൊലീസിനു നൽകിയ മൊഴിയിങ്ങനെ. ഗാർഹിക പീഡനത്തെ തുടർന്ന് പുറപ്പുഴ ആനിമൂട്ടിൽ ജോർലി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ടോണി മാത്യുവിനെ (43) പൊലീസ് അറസ്റ്റ്…
ഇന്നലെ ഇടിഞ്ഞ സ്വർണവിലയിൽ ഇന്ന് നേരിയ മുന്നേറ്റം
കേരളത്തിൽ ഇന്നലെ വൻ കുറവ് ദൃശ്യമായ സ്വർണവിലയിൽ ഇന്ന് നേരിയ മുന്നേറ്റം. ഗ്രാമിന് 10 രൂപ ഉയർന്ന് വില 9,060 രൂപയും പവന് 80 രൂപ ഉയർന്ന് 72,480 രൂപയുമായി. കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും…