അത്ര ഹെൽത്തിയല്ല, വില കൂട്ടണം; മദ്യം, പുകയില, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ വില വർധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന

Spread the love

മദ്യം , പുകയില , സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ വില വർധിപ്പിക്കണമെന്ന് രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന. നികുതി വഴി 50 ശതമാനം വില വർധിപ്പിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. അടുത്ത പത്ത് വർഷത്തിനുള്ളിൽ തീരുമാനം നടപ്പിലാക്കണമെന്നാണ് സംഘടന രാജ്യങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. സെവില്ലെയിൽ നടന്ന യുഎൻ ഫിനാൻസ് ഫോർ ഡെവലപ്‌മെന്റ് കോൺഫറൻസിലാണ് ഇക്കാര്യം അവതരിപ്പിച്ചത്.

 

വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങൾക്ക് വരുമാനം കണ്ടെത്താനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നികുതി നടപ്പാക്കുന്നതിലൂടെ പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും, ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനുള്ള നിർണായക ചുവട് വായ്പ്പാണെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

 

2035 ഓടെ ഒരു ട്രില്യൺ ഡോളർ വരെ സമാഹരിക്കാനും, വികസന സഹായം കുറയുന്നതും പൊതു കടം വർധിക്കുകയും ചെയുന്ന സാഹചര്യത്തിൽ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമാവുന്നതുമാണ് പുതിയ നികുതി നയം. സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് നികുതി ഏർപ്പെടുത്തുന്നത് ഒരു രാജ്യത്തെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുകയോ അമിത വണ്ണം കുറയ്ക്കുകയോ ചെയ്തിട്ടില്ലെന്ന തെളിവുകൾ WHO അവഗണിക്കുന്നത് വളരെയധികം ആശങ്കാജനകമാണെന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് ബിവറേജസ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കേറ്റ് ലോട്ട്മാൻ പറയുന്നത്.

 

നികുതി വർധിപ്പിച്ചാൽ മദ്യത്തിന്റെ ദോഷവശങ്ങൾ തടയാൻ സഹായിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ഡിസ്റ്റിൾഡ് സ്പിരിറ്റ്സ് കൗൺസിലിലെ ശാസ്ത്ര ഗവേഷണ സംഘത്തിന്റെ അഭിപ്രായം. ലോകാരോഗ്യ സംഘടനയുടെ ഈ പുതിയ തീരുമാനം വ്യവസായ രംഗത്തുള്ളവരിൽ നിന്നടക്കം കടുത്ത വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

  • Related Posts

    സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ

    Spread the love

    Spread the loveപയ്യന്നൂർ ∙ വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്.…

    കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ കഥ, പേര് മാറ്റില്ല: കോടതിയിൽ ‘കേരള സ്റ്റോറി 2’ നിർമാതാവ്

    Spread the love

    Spread the loveവിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതിർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണ്…

    Leave a Reply

    Your email address will not be published. Required fields are marked *