കട്ടിലിൽ കെട്ടിയിട്ട് വസ്ത്രം അഴിപ്പിച്ചു, തല മൊട്ടയടിച്ചു; യുവതി നേരിട്ടത് ക്രൂര പീഡനം, 14 പേർ കസ്റ്റഡിയിൽ
ഹൈദരാബാദ് ∙ തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ യുവതിയെ കട്ടിലിൽ കെട്ടിയിട്ട് വസ്ത്രം അഴിച്ച് തല്ലിച്ചതച്ചു. അവിഹിത ബന്ധം ആരോപിക്കപ്പെട്ട് യുവതിയേയും കാമുകനെയും പിടികൂടിയ ശേഷമായിരുന്നു മർദ്ദനം. പ്രതികൾ യുവതിയുടെ തല മൊട്ടയടിച്ചു. സ്വകാര്യ ഭാഗങ്ങളിൽ ചോരയൊലിപ്പിച്ച നിലയിലാണ് പ്രതികൾ യുവതിയെ ഉപേക്ഷിച്ചത്.…
ജഡ്ജിയുടെ മകൾ ചമഞ്ഞ് പണംതട്ടി; ഹോട്ടൽ ബിൽ അടയ്ക്കാൻ ഭീഷണി, പൊലീസുകാരി അറസ്റ്റിൽ
ചെന്നൈ ∙ ഹൈക്കോടതി ജഡ്ജിയുടെ മകളായി ചമഞ്ഞ് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത വനിതാ പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. എസ്പ്ലനേഡ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിൾ രേഖയാണ് പിടിയിലായത്. ഇവർ 5 മാസത്തോളം ജോലിക്ക് ഹാജരായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. …
കാബിനിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
ന്യൂഡൽഹി∙ മുംബൈയിൽനിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം ക്യാബിനിൽ പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി. വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായും യാത്രക്കാർക്കു മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യ വക്താവ് പറഞ്ഞു. അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട്…
രണ്ടാമത്തെ വിവാഹം പാർട്ടിക്ക് നാണക്കേടായി; മുൻ എംഎൽഎയെ പുറത്താക്കി ബിജെപി
ഡെറാഡൂൺ ∙ രണ്ടാം വിവാഹം വിവാദമായതിനു പിന്നാലെ, മുൻ എംഎൽഎ സുരേഷ് റാത്തോഡിനെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി. സഹാറൻപൂർ സ്വദേശിയായ നടി ഊർമിള സനവാറിനെ തന്റെ രണ്ടാം ഭാര്യയായി പരിചയപ്പെടുത്തുന്ന സുരേഷ് റത്തോഡിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.…
ട്രെയിനിൽ ബോധം കെടുത്തി ഫോൺ കവർന്നു: ആരോപണവുമായി യൂട്യൂബർ കനിക ദേവ്‌റാണി
ബ്രഹ്മപുത്ര മെയിൽ ട്രെയിനിൽ വച്ച് ബോധം കെടുത്തി കവർച്ചയ്ക്കിരയാക്കപ്പെട്ടുവെന്ന ആരോപണവുമായി യൂട്യൂബർ കനിക ദേവ്റാണി. ബംഗാളിലെ ന്യൂ ജൽപൈഗുരി റെയിൽവേ സ്റ്റേഷനിൽനിന്നാണ് ബ്രഹ്മപുത്ര മെയിലിൽ കനിക കയറിയത്. കവർച്ച സംബന്ധിച്ചുള്ള വിവരങ്ങൾ അവർ വിഡിയോയിലുടെ വെളിപ്പെടുത്തിയിരുന്നു. വിഡിയോ പുറത്തുവന്നതിനുപിന്നാലെ ട്രെയിനിലെ സുരക്ഷയെക്കുറിച്ച്…
കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്.അമ്പലവയൽ അടിവാരത്ത് അമ്പലക്കുന്ന് ഉന്നതിയിലെ കുമാരൻ, കരിയംകാട്ടിൽ അനസൂയ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ജോലികഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയ്ക്കുനേരേ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. അവരെ രക്ഷിക്കാൻ ശ്രമിച്ച കുമാരന് കാലിനും കൈയ്ക്കും കുത്തേറ്റു. ഇരുവരെയും…
ആഡംബര കാർ ഇറക്കുമ്പോൾ ജീവനക്കാരന്റെ മരണം; നിയന്ത്രണം നഷ്ടമായി, കാരണം മാനുഷിക പിഴവ്
ട്രെയിലറിൽ നിന്ന് ഡീലർഷിപ്പിന്റെ യാർഡിലേക്ക് കാർ ഇറക്കുന്നതിനിടയിൽ ഷോറൂം ജീവനക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിനു കാരണം മാനുഷിക പിഴവെന്ന് മോട്ടർ വാഹന വകുപ്പ്. വാഹനം താഴേക്ക് ഇറക്കുന്നതിൽ വൈദഗ്ധ്യമില്ലാത്തയാൾ ഇറക്കിയതാണ് നിയന്ത്രണം നഷ്ടമായി അപകടത്തിന് വഴിവച്ചതെന്നാണ് വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. അതിനിടെ,…
ഒന്നര വർഷം മുമ്പ് കാണാതായ ആൾ കൊല്ലപ്പെട്ടു; മൃതദേഹം ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടനിലയിൽ
കോഴിക്കോട് നിന്നും ഒന്നര വർഷം മുൻപ് കാണാതായ ആളുടെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ കണ്ടെത്തി. വയനാട് സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് ഹേമചന്ദ്രന്റേതെന്നു കരുതുന്ന മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുക്കാനുള്ള…
കാർപോർച്ചിൽ വിശ്രമിച്ച് പുലി
കാർപോർച്ചിൽ വിശ്രമിച്ച് പുലി.വയനാട്-തമിഴ്‌നാട് അതിർത്തിയിലെ നരികൊല്ലിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പറമ്പിൽ ഷാജിയുടെ വീട്ടിലെ കാർപോർച്ചിലാണ് പുലിയെ കണ്ടത്.
നെല്ലാറച്ചാലിൽ ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു
വയനാട്:നെല്ലാറച്ചാൽ വ്യൂ പോയിൻ്റിനു സമീപം ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു. ഇന്നു പുലർച്ചെയാണ് ജീപ്പ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. നിർത്തിയിട്ട വാഹനം നിയന്ത്രണംവിട്ട് ഡാമിൽ വീഴുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർ കുറ്റ്യാടി സ്വദേശികൾ ആണ്. അമ്പലവയൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ…















