
വയനാട്:നെല്ലാറച്ചാൽ വ്യൂ പോയിൻ്റിനു സമീപം ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു. ഇന്നു പുലർച്ചെയാണ് ജീപ്പ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. നിർത്തിയിട്ട വാഹനം നിയന്ത്രണംവിട്ട് ഡാമിൽ വീഴുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർ കുറ്റ്യാടി സ്വദേശികൾ ആണ്. അമ്പലവയൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.