കട്ടിലിൽ കെട്ടിയിട്ട് വസ്ത്രം അഴിപ്പിച്ചു, തല മൊട്ടയടിച്ചു; യുവതി നേരിട്ടത് ക്രൂര പീഡനം, 14 പേർ കസ്റ്റഡിയിൽ

Spread the love

ഹൈദരാബാദ് ∙ തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ യുവതിയെ കട്ടിലിൽ‌ കെട്ടിയിട്ട് വസ്ത്രം അഴിച്ച് തല്ലിച്ചതച്ചു. അവിഹിത ബന്ധം ആരോപിക്കപ്പെട്ട് യുവതിയേയും കാമുകനെയും പിടികൂടിയ ശേഷമായിരുന്നു മർദ്ദനം. പ്രതികൾ യുവതിയുടെ തല മൊട്ടയടിച്ചു. സ്വകാര്യ ഭാഗങ്ങളിൽ ചോരയൊലിപ്പിച്ച നിലയിലാണ് പ്രതികൾ യുവതിയെ ഉപേക്ഷിച്ചത്. സ്ത്രീ യാചിച്ചിട്ടും പീഡനം തുടർന്നുവെന്നാണ് വിവരം.

 

അഞ്ച് ദിവസം മുൻപ് നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 10 വർഷം മുൻപ് വിവാഹിതനായ യുവാവ് മൂന്ന് കുട്ടികളുടെ പിതാവാണ്. വിവാഹിതയും ബന്ധുവുമായ യുവതിയുമായി ഇയാൾ വിവാഹേതര ബന്ധം പുലർത്തി. സംഭവത്തിനു പത്തു ദിവസം മുൻപ് ഇരുവരെയും കാണാതാവുകയായിരുന്നു.

 

അന്വേഷണത്തിനൊടുവിൽ ദമ്പതികൾ ഗ്രാമത്തിലേക്ക് തിരികെ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്. തുടർന്ന്, യുവാവിനെയും യുവതിയേയും ഗ്രാമവാസികൾ കെട്ടിയിടുകയായിരുന്നു. പ്രതികളായ 14 പേർ കസ്റ്റഡിയിലുണ്ടെന്ന് വാറങ്കൽ പൊലീസ് അറിയിച്ചു.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *