വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നു; ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: വോട്ടിനായി ബിജെപി പാലക്കാട് മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം ചെയ്യുന്നതായി പരാതി. കണ്ണാടി മേഖലയില്‍ ബിജെപി പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ വൃദ്ധയായ ഒരു സ്ത്രീക്ക് എന്‍ഡിഎ പ്രവര്‍ത്തകര്‍ പണം നല്‍കിയെന്നാണ്…
ഭർതൃഗൃഹത്തിൽ വച്ച് എലിവിഷം ഉള്ളിൽച്ചെന്ന് യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
ആലത്തൂർ ∙ ഭർതൃഗൃഹത്തിൽ വച്ച് എലിവിഷം ഉള്ളിൽച്ചെന്നതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇരട്ടക്കുളം നെല്ലിയാംകുന്നം ഇടത്തിൽകോളനി അബ്ദുൽ റഹ്മാന്റെ ഭാര്യ അസ്ന (20) ആണ് മരിച്ചത്. ഗവ.ഗേൾസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ…
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വോട്ട് ചെയ്യാൻ കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം
കൽപ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരായ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ദുരന്തബാധിത പ്രദേശത്തെ 700ഓളം പേരാണ്…
ടോയ് സൈക്കിളിനുള്ളിൽ 117 ഗ്രാം സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം: അന്വേഷണം തുടങ്ങി
നെടുമ്പാശേരി ∙ ടോയ് സൈക്കിളിനുള്ളിൽ 117 ഗ്രാം സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റംസ് വിശദാന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഒമാൻ എയർ വിമാനത്തിൽ മസ്കത്തിൽ നിന്ന് എത്തിയ തൃശൂർ സ്വദേശി സജിത് തയ്യിലാണ് സ്വർണവുമായി പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക്…
കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചെന്ന് വിഡിയോ, പെരുമാറ്റച്ചട്ടം ലംഘിച്ചു; താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ
കോഴിക്കോട് ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വിഡിയോഗ്രഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്. കാലിക്കറ്റ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റേതാണ് ഉത്തരവ്. വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം…
ആൾക്കൂട്ട കൊലപാതകം: ജാമ്യത്തിലായിരുന്ന പ്രതി തൂങ്ങിമരിച്ച നിലയിൽ
വാളയാർ∙ അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ ആറാം പ്രതിയാണിയാൾ. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നു. കേസിൽ…
കേരളം നാളെ വിധിയെഴുതുന്നു; ഇന്ന് നിശ്ശബ്ദ പ്രചാരണദിനം
തിരുവനന്തപുരം ∙ കേരളത്തെ രാഷ്ട്രീയച്ചൂടിലാക്കിയ 23 ദിവസങ്ങൾ പിന്നിട്ട് ഇന്ന് നിശ്ശബ്ദ പ്രചാരണദിനം. 16–ാം കേരള നിയമസഭയെയും പുതിയ സർക്കാരിനെയും തിരഞ്ഞെടുക്കാനായി നാളെ കേരളം ബൂത്തിലേക്കു നീങ്ങും. കേരളം നാളെ വിധിയെഴുതുമ്പോൾ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണു വോട്ടെടുപ്പ്. 883…
രണ്ടാഴ്ചത്തെ വെടിനിർത്തലെന്ന് ട്രംപ്; ‘ഹോർമുസ് തുറക്കാൻ ഇറാൻ തയാറാകണം’
വാഷിങ്ടൻ ∙ ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തെത്തുടർന്ന് ലോകത്തെ ആശങ്കയിലാക്കിയ മണിക്കൂറുകൾക്കൊടുവിലാണ് ട്രംപിന്റെ പ്രഖ്യാപനം. യുഎസും ഇറാനുമായുള്ള ചർച്ചകൾ പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വെള്ളിയാഴ്ച നടക്കും. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വെടിനിർത്തൽ അംഗീകരിക്കുന്നെന്ന്…
ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി ബസ്സിനടിയില്‍പ്പെട്ടു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തൃശൂര്‍: ബസില്‍ നിന്നിറങ്ങിയ വീട്ടമ്മ കാല്‍തെറ്റി ബസിനടിയില്‍പെട്ട് മരിച്ചു. ആറ്റപ്പാടം കവരപറമ്പില്‍ കൊച്ചാപ്പു ഭാര്യ ചന്ദ്രു(65)ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ ദേശീയപാത കൊരട്ടി ലത്തീന്‍ പള്ളിക്ക് സമീപമായിരുന്നു സംഭവം. കുറ്റിക്കാടുള്ള മകന്റെ വീട്ടില്‍ പോയി തിരികെ വരുന്ന വഴി…
യുവാവിനെ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
മലപ്പുറം: വേങ്ങര എആര്‍ നഗര്‍ സഹകരണ ബാങ്കിനു മുമ്പിലെ സ്വകാര്യ ക്വാര്‍ട്ടേഴ്സില്‍ ഒഡിഷ സ്വദേശിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷ കോരാപുട്ട് സ്വദേശി ഇന്ദര്‍ (48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡിഷ സ്വദേശിയും ഇന്ദറിന്റെ കൂടെ…
















