23 വർഷം മുൻപത്തെ ‘കുടി’ വരെ പൊക്കുന്നവനാണീ ബ്രെത്തലൈസർ; പണ്ടേ മദ്യപാനം നിർത്തിയയാളെ ‘കുടിയനാക്കി’
കറുകച്ചാൽ ∙ 23 വർഷം മുൻപു മദ്യപാനം നിർത്തിയയാളെ ബ്രെത്തലൈസർ പരിശോധന നടത്തിയപ്പോൾ, മദ്യപിച്ചിട്ടുണ്ടെന്നു കണ്ടെത്തിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്കു വാഹനത്തിൽ പോകുന്ന വഴിയിൽ പൊലീസ് പിടിയിലായ ആളെയാണ് ബ്രെത്തലൈസർ ചതിച്ചത്. മദ്യപിച്ചെന്നു പൊലീസ് ഉറപ്പിച്ചപ്പോൾ, 23 വർഷം…
ഓഫിസിൽ കാരംസ് കളിച്ച് കേന്ദ്രസേന ഉദ്യോഗസ്ഥർ; സസ്പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ
കൊൽക്കത്ത ∙ സിലിഗുരിയിലെ തൃണമൂൽ കോൺഗ്രസ് ഓഫിസിൽ കാരംസ് കളിക്കുന്ന വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് മൂന്ന് കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങളെ (സിഎപിഎഫ്) തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. ശനിയാഴ്ചയാണ് വിവാദമായ വിഡിയോ പുറത്തുവന്നത്.…
ചിക്കന്റെ ലെഗ്പീസ് കിട്ടിയില്ല; വിവാഹ സല്‍ക്കാരത്തിൽ കൂട്ടത്തല്ല്
ലക്നൗ ∙ വിവാഹ സൽക്കാരത്തിനിടെ ചിക്കന്റെ ലെഗ്പീസിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൂട്ടത്തല്ലിൽ. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. വിവാഹസൽക്കാരത്തിൽ വിളമ്പിയ ബിരിയാണിയിൽ ചിക്കൻ ലെഗ്പീസ് കിട്ടിയില്ലെന്ന് ആരോപിച്ച് വരന്റെ ബന്ധുക്കളാണ് ബഹളമുണ്ടാക്കിയത്. …
‘ഞങ്ങൾ മരിക്കുന്നു…’; വിഡിയോ ചിത്രീകരിച്ചശേഷം 3 പേരുടെ കഴുത്തറുത്ത് യുവാവ്, 2 മരണം
ബെംഗളൂരു∙ സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടുപേർ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ആശ (55), മകൾ വർഷിത (34) എന്നിവരാണ് സംഭവസ്ഥലത്തു തന്നെ മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), മകൻ…
‘ഞാനല്ല, പ്രേതമാണ്’: പറക്കുന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ
ലക്നൗ ∙ വിമാനം ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ഇന്നലെ രാത്രി 8.15 ന് ബെംഗളൂരുവിൽനിന്ന് വാരാണസിയിലേക്കു പുറപ്പെട്ട 6E-185 ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ മൗ ജില്ലക്കാരനായ മുഹമ്മദ്…
പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു, ബലാത്സംഗം; നൂറിലധികം ഇരകൾ ? 20 വയസ്സുകാരൻ അറസ്റ്റിൽ
പനാജി ∙ ഗോവയിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത കേസിൽ 20 വയസ്സുകാരനായ സോഹം നായിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം, അശ്ലീല ചിത്രങ്ങളുടെയും വിഡിയോകളുടെയും പ്രചാരണം, ഭീഷണിപ്പെടുത്തൽ, പോക്സോ, ഐടി ആക്ട് എന്നിവ പ്രകാരമാണ് പ്രതിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.…
ഈസ്റ്റര്‍-വിഷു വിപണി ലക്ഷ്യമിട്ട് കെഎസ്‌ആര്‍ടിസി; 21 വരെ പ്രത്യേക സര്‍വീസുകള്‍! ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം
ഇസ്റ്റർ, വിഷു ആഘോഷങ്ങള്‍ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് പരിഹരിക്കാനായി ഏപ്രില്‍ ഒന്നു മുതല്‍ 21 വരെ പ്രത്യേക അധിക സർവീസുകള്‍ നടത്താൻ കെഎസ്‌ആർടിസി തീരുമാനിച്ചു. പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ, വിഷു തുടങ്ങിയ തുടർച്ചയായ അവധി ദിനങ്ങളില്‍ നാട്ടിലേക്ക്…
‘സമ്മർദ്ദം താങ്ങാനാകുന്നില്ല, ആത്മഹത്യ ചെയ്തെന്നു വരും’; പൊട്ടിക്കരഞ്ഞ് രേണു സുധി
നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് കിച്ചു സുധി പങ്കുവച്ച വിഡിയോയ്ക്ക് പിന്നാലെ കടുത്ത സൈബറാക്രമണം നേരിട്ട് രേണു സുധി. സമൂഹമാധ്യമങ്ങളൊന്നും തുറക്കാൻ പോലും പറ്റുന്നില്ലെന്നും തനിക്കും കുടുംബത്തിനും നേരെ വലിയ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നതെന്നും വ്യക്തമാക്കി രേണു സുധി രംഗത്തെത്തി. കേൾക്കാവുന്നതിന്റെ…
അമ്മയെ കാണാനില്ല; ഭക്ഷണം പോലുമില്ലാതെ ദുരിതത്തിലായ 4 കുട്ടികൾക്ക് കൂട്ടായി ജനമൈത്രി പൊലീസ്
നീലേശ്വരം ∙ വാടക ക്വാർട്ടേഴ്സിൽ ഒറ്റപ്പെട്ട കുട്ടികളെ ചേർത്തുപിടിച്ച് നീലേശ്വരം ജനമൈത്രി പൊലീസ്. കർണാടക ഹുൻസൂർ സ്വദേശിനിയും ചായ്യോത്ത് വാടക ക്വാർട്ടേഴ്സിൽ താമസക്കാരിയുമായ സ്ത്രീയെ 19 മുതൽ കാണാനില്ല എന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അന്വേഷിക്കാനാണു പൊലീസ് ചായ്യോത്തെ വാടക ക്വാർട്ടേഴ്സിൽ എത്തിയത്.…
വാഹനം കടന്നുപോകുമ്പോൾ ‘പാട്ട് പാടുന്ന’ റോഡ്: കേട്ട് കേട്ട് മടുത്തു, ഉറക്കംപോയെന്ന് നാട്ടുകാർ
മുംബൈ ∙ ദേശഭക്തി ഉയർത്തുന്ന സംഗീതം റോഡിൽ മുഴക്കിയാൽ അതു വൻ ഹിറ്റാകുമെന്നു കരുതിയ അധികൃതർക്കു തെറ്റി. വാഹനം കടന്നുപോകുമ്പോൾ ‘ ജയ് ഹോ’ എന്ന ഗാനത്തിന്റെ ട്യൂൺ മുഴങ്ങുന്ന പാത ഉറക്കം കെടുത്താൻ തുടങ്ങിയതോടെ സമീപവാസികൾ സംഘടിച്ചു. അവരുടെ പ്രതിഷേധത്തിനു…
















