മൂത്രനാളിയിൽ 3 മീറ്റർ നീളമുള്ള ഇലക്ട്രിക് വയർ കുത്തിക്കയറ്റി; 25കാരന് തിരുവനന്തപുരത്ത് അപൂർവ ശസ്ത്രക്രിയ

Spread the love

തിരുവനന്തപുരം ∙ മൂത്രനാളിയില്‍ മൂന്നുമീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ സ്വയം കുത്തിക്കയറ്റി ഇരുപത്തഞ്ചുകാരൻ. അപൂർവ ശസ്ത്രക്രിയയിലൂടെ ഇലക്ട്രിക് വയർ പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.

 

ആശുപത്രിയിലെത്തുമ്പോൾ ഇലക്ട്രിക് വയർ മൂത്രസഞ്ചിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എന്തിനാണ് യുവാവ് ഇങ്ങനെ ചെയ്തതെന്ന കാരണം അജ്ഞാതമാണ്. ഇലക്ട്രിക് വയർ പല കഷണങ്ങളായി മുറിച്ചാണ് യൂറോളജി വിഭാഗത്തിലെ ഡോക്ടർമാർ പുറത്തെടുത്തത്.

 

ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നു. യുവാവിന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരെ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. യൂറോളജി വിഭാഗം പ്രഫസർ ഡോ.പി. ആർ.സാജു, അസി. പ്രഫസർ ഡോ.സുനിൽ അശോക്, സീനിയർ റസിഡൻ്റുമാരായ ഡോ. ജിനേഷ്, ഡോ.അബു അനിൽ ജോൺ, ഡോ.ഹരികൃഷ്ണൻ, ഡോ. ദേവിക, ഡോ. ശിൽപ, അനസ്തീസിയ വിഭാഗം അസി. പ്രഫസർ ഡോ. അനീഷ്, സീനിയർ റസിഡന്റ് ഡോ. ചിപ്പി എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.

  • Related Posts

    കോഴിക്കോട് 16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി; പിന്നാലെ യുവാവ് ജീവനൊടുക്കി

    Spread the love

    Spread the love    കോഴിക്കോട് ∙ മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24). യുവതിയുടെ കഴുത്തിൽ‌ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു.…

    ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി

    Spread the love

    Spread the loveചെങ്ങന്നൂർ (ആലപ്പുഴ) ∙ മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്കു ഗുരുതര പരുക്ക്. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ.പിള്ളയ്ക്കാണ് (35)…

    Leave a Reply

    Your email address will not be published. Required fields are marked *