ലീവെടുത്തു, മുറിക്കുള്ളിൽനിന്നു പുറത്തിറങ്ങിയില്ല; സ്വകാര്യ ആശുപത്രിയിലെ നഴ്സ് മരിച്ച നിലയിൽ
സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി അഞ്ജലി (28) ആണ് മരിച്ചത്. നെയ്യാറ്റിൻകരയിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് തൂങ്ങി മരിച്ചത്. ആശുപത്രിയിൽ ജോലി ചെയ്യുന്ന മറ്റു മൂന്നു പേരും അഞ്ജലിയോടൊപ്പം താമസിച്ചിരുന്നു. ശനിയാഴ്ച അഞ്ജലി…
മച്ചിലൊളിച്ച് പൊലീസിനെ ചുറ്റിച്ചത് 15 ദിവസം; തൃത്താലയിൽ വധശ്രമക്കേസ് പ്രതിയെ പിടിച്ചത് ഇങ്ങനെ
പാലക്കാട്∙ കുന്തം പോയാൽ കുടത്തിലും തപ്പണമെന്നാണു പഴംചൊല്ല്, ഒളിവിലുള്ള പ്രതിയെ വീടിന്റെ മച്ചിലും തപ്പണമെന്നാണു തൃത്താല പൊലീസിന്റെ പുതുചൊല്ല്. സ്വന്തം വീടിന്റെ മച്ചിലെ രഹസ്യ അറയിൽ ഒളിച്ചിരുന്ന വധശ്രമക്കേസിലെ പ്രതി പാലക്കാട് കപ്പൂർ കൊള്ളന്നൂർ തോട്ടുപറമ്പത്തു മുഹമ്മദ് റാഫി തൃത്താല പൊലീസിനെ…
അറിവില്ലായ്മ കൊണ്ടുണ്ടായ തെറ്റ്;റീൽസ് ചിത്രീകരണത്തിൽ ക്ഷമ ചേദിച്ച് ജാസ്‍മിൻ
ഗുരുവായൂർ∙ ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചതിൽ ക്ഷമാപണം നടത്തി യൂട്യൂബർ ജാസ്മിൻ ജാഫർ. യുവതിക്കെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി ലഭിച്ചതിനെത്തുടർന്നാണ് സമൂഹ മാധ്യമത്തിൽ ക്ഷമാപണം നടത്തുന്ന കുറിപ്പ് പങ്കുവച്ചത്. ‘‘എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ…
ഓൺലൈൻ മണി ഗെയിമുകൾക്ക് നിരോധനം: വൻകിട കമ്പനികൾ പൂട്ടിത്തുടങ്ങി
ന്യൂഡൽഹി ∙ പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ രാജ്യത്ത് നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഓൺലൈൻ മണി ഗെയിം കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. ഡ്രീം11 ഗെയിമിങ് പ്ലാറ്റ്ഫോമിനു പുറമേ മൊബൈൽ പ്രീമിയർ ലീഗ്, പോക്കർബാസി, മൈ11സർക്കിൾ, സുപ്പി,…
ചെഹൽ അതു ചെയ്യുമെന്ന് കരുതിയില്ല, കോടതിയിൽ പൊട്ടിക്കരഞ്ഞെന്ന് ധനശ്രീ; പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ദിവസത്തെ മോശം അനുഭവങ്ങളെക്കുറിച്ചു വെളിപ്പെടുത്തി മോഡലും ഇൻഫ്ലുവൻസറുമായ ധനശ്രീ വർമ. കോടതി വിവാഹ മോചനം അനുവദിച്ച സമയത്ത് കോടതി മുറിയിൽവച്ച് പൊട്ടിക്കരയുകയായിരുന്നെന്ന് ധനശ്രീ ഒരു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തി. ‘‘എനിക്കും…
ധർമസ്ഥലയിൽ വൻ ട്വിസ്റ്റ്; പരാതിക്കാരൻ അറസ്റ്റിൽ, ദുരൂഹതയേറുന്നു
ബെംഗളൂരു∙ ധർമസ്ഥലയിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപണം ഉന്നയിച്ച മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. 1995–2014 കാലഘട്ടത്തിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു വെളിപ്പെടുത്തൽ. വെളിപ്പെടുത്തിയ കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതർ…
കേസിന് എത്തിയ വനിതയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; ജഡ്ജിയെ സ്ഥലം മാറ്റി
കൊല്ലം ∙ ചവറയിലെ കുടുംബക്കോടതിയിൽ കേസിന് എത്തിയ വനിതയോട് ചേംബറിൽ വച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടർന്നു ജഡ്ജിക്കു സ്ഥലം മാറ്റം. ജഡ്ജി അവധിയിൽ പ്രവേശിച്ചു. കേസിന്റെ ആവശ്യത്തിനു കുടുംബ കോടതിയിലെത്തിയപ്പോഴാണു സംഭവം. ചേംബർ മീഡിയേഷനു വിളിച്ചു വരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്നാണു…
നിയന്ത്രണം വിട്ട് കാർ മതിലിലിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കൊല്ലം∙ ഓയൂരിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. റോഡുവിള സ്വദേശി മുഹമ്മദ് അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് എന്നിവരാണ് മരിച്ചത്. കൊല്ലം ഓയൂരിൽ പയ്യക്കോട് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്.…
ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്; യുവതിക്കെതിരെ പൊലീസിൽ പരാതി
ഗുരുവായൂർ ∙ ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ച യുവതിക്കെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി നൽകി. ജാസ്മിൻ ജാഫർ എന്ന യുവതിയാണു ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വിഡിയോ ചിത്രീകരിച്ച് റീൽസ് ആയി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ…
വയനാട് ദുരന്തത്തിന്റെ വ്യാപ്തി കണ്ടതാണ്; പക്ഷേ ഒറ്റ രൂപ കിട്ടിയില്ല, നമുക്ക് നാമേ തുണ എന്ന അവസ്ഥ വന്നു’: അമിത് ഷായ്ക്ക് മറുപടി
ദുരന്തനിവാരണ ഫണ്ടിന്റെ കാര്യത്തിൽ പരസ്യസംവാദത്തിന് തയാറാണെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തനിവാരണ ഫണ്ട് സംസ്ഥാനങ്ങളുടെ അവകാശമാണെന്നും കേന്ദ്രസർക്കാരിന്റെ ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കോൺക്ലേവിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരസ്യസംവാദത്തിന് എന്നെ…
















