വയനാട് ദുരന്തത്തിന്റെ വ്യാപ്തി കണ്ടതാണ്; പക്ഷേ ഒറ്റ രൂപ കിട്ടിയില്ല, നമുക്ക് നാമേ തുണ എന്ന അവസ്ഥ വന്നു’: അമിത് ഷായ്ക്ക് മറുപടി

Spread the love

ദുരന്തനിവാരണ ഫണ്ടിന്റെ കാര്യത്തിൽ പരസ്യസംവാദത്തിന് തയാറാണെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തനിവാരണ ഫണ്ട് സംസ്ഥാനങ്ങളുടെ അവകാശമാണെന്നും കേന്ദ്രസർക്കാരിന്റെ ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

‘കോൺക്ലേവിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരസ്യസംവാദത്തിന് ‌എന്നെ വെല്ലുവിളിച്ചു. ബിജെപി സർക്കാരാണ് ഏറ്റവും കൂടുതൽ പണം കേരളത്തിനു തന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി സർക്കാർ വരുന്നതിനു മുൻപുള്ള സർക്കാർ 1300 കോടി രൂപയാണു ദുരന്തനിവാരണ നിധിയിലേക്ക് തന്നതെന്നും, 2014നു ശേഷം ബിജെപി സർക്കാർ 5000 കോടി രൂപ നല്‍കിയെന്നുമാണു അമിത്ഷാ പറഞ്ഞത്. ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം ഓരോ 5 വർഷം കൂടുമ്പോഴും ധനകാര്യ കമ്മിഷനെ നിയമിക്കാന്‍ കേന്ദ്രസർക്കാർ ബാധ്യസ്ഥരാണ്. ഇത് ഭരണഘടനയിൽ എഴുതി ചേർത്ത സംസ്ഥാനങ്ങളുടെ അവകാശത്തിന്റെ ഭാഗമാണ്. ഇത് കേന്ദ്രസർക്കാരിന്റെയോ ഭരണകക്ഷിയുടേയും ഔദാര്യമല്ല’–മുഖ്യമന്ത്രി പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ വാക്കുകൾ വിശദമായി

 

കേന്ദ്ര ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികൾക്കുള്ള കേന്ദ്രവിഹിതം നിശ്ചയിക്കാറുണ്ട്. കമ്മിഷൻ ശുപാർശ പ്രകാരമുള്ള ഫണ്ട് സംസ്ഥാനങ്ങൾക്ക് ലഭിക്കണം. ഇത് കേരളത്തിനു മാത്രം കേന്ദ്രം തരുന്ന പ്രത്യേക ഫണ്ടല്ല. അത് കേന്ദ്ര ആഭ്യന്തരമന്ത്രി ഓർക്കേണ്ടതായിരുന്നു. ദുരന്ത പ്രതികരണനിധിയുടെ വലുപ്പം നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരല്ല, ധനകാര്യ കമ്മിഷനാണ്. ഈ ഭരണഘടനാദത്തമായ അവകാശത്തെ ബിജെപി സർക്കാരിന്റെ ഔദാര്യമാണെന്നു വ്യാഖ്യാനിക്കുന്നത് വസ്തുതാവിരുദ്ധമാണ്, സംസ്ഥാനത്തോടുള്ള അവഹേളനമാണത്. പ്രധാനമന്ത്രി വയനാട് ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കണ്ടതാണ്. എന്നാൽ, ഒരു രൂപയും കേരളത്തിനു പ്രത്യേകമായി കിട്ടിയില്ല എന്ന കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി ഓർക്കേണ്ടതായിരുന്നു.

 

പ്രളയ സമയത്ത് നാടാകെ തകർന്നു. ആ സമയത്ത് ലോകരാഷ്ട്രങ്ങൾ കേരളത്തെ സഹായിക്കാനെത്തിയപ്പോൾ സഹായം സ്വീകരിക്കില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചു. ഗുജറാത്തിൽ ഭൂകമ്പമുണ്ടായപ്പോൾ രാജ്യത്തിനു പുറത്തുനിന്നുള്ള സഹായം സ്വീകരിച്ചിരുന്നു. അന്ന് നരേന്ദ്ര മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. കേരളത്തിൽ ദുരന്തമുണ്ടായപ്പോൾ സഹായം സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ല. വിദേശമലയാളികൾ പ്രളയ സമയത്തു കേരളത്തെ സഹായിക്കാനെത്തി. എന്നാൽ, മന്ത്രിമാർക്ക് വിദേശ സന്ദർശനത്തിനുള്ള അനുമതി കേന്ദ്രം നിഷേധിച്ചു. അതും കേന്ദ്ര ആഭ്യന്തരമന്ത്രി ഓർക്കണമായിരുന്നു. നമുക്ക് നാമേ തുണ എന്ന അവസ്ഥ വന്നു. എന്നാൽ നാം അതിജീവനത്തിന്റെ മറ്റൊരു മാതൃക സൃഷ്ടിച്ചു.

  • Related Posts

    ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

    Spread the love

    Spread the love   തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും.   ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ…

    ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

    Spread the love

    Spread the love    തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും.31/12/2024 നു മുമ്പ് ചുമത്തിയ പിഴകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക.   മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ…

    Leave a Reply

    Your email address will not be published. Required fields are marked *