സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രാഹുലും പ്രിയങ്കയും ഒപ്പം

ന്യൂഡൽഹി ∙ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ നേരിയ അസ്വസ്ഥതകളെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മക്കളായ…

പകൽ മുഴുവൻ വിളിച്ചിട്ടും ഭാര്യ ഫോണെടുത്തില്ല; മക്കളുടെ മുന്നിൽ വച്ച് അടിച്ചു കൊന്ന് ഭർത്താവ്

ലക്നൗ ∙ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് നിർമാണ തൊഴിലാളിയായ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് ദാരുണമായ കൊലപാതകം. സെവ്‌റ ചാർത്തായി ഗ്രാമത്തിൽ താമസിക്കുന്ന 42 വയസ്സുകാരിയായ കുസുമമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നക്‌ചെയ്ദിനെ (45) പൊലീസ് അറസ്റ്റ്…

വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി ഹരീഷ് റാണ

ലക്നൗ ∙ രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതിയുടെ അനുമതി‍ നൽകിയ ഹരീഷ് റാണ മരണത്തിന് കീഴടങ്ങി. മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണ (32) യ്ക്ക് സുപ്രീംകോടതി ദയാമരണം അനുവദിച്ചത്. 13 വർഷമായി കോമയിലായിരുന്നു ഹരീഷ് റാണ.…

ആശുപത്രിയിൽ ഭാര്യയ്ക്ക് കൂട്ടിരിക്കാൻ എത്തിയ ആൾ മരിച്ചു; ഭാര്യയും മകളും വിവരം അറിഞ്ഞത് പിറ്റേദിവസം

കോയമ്പത്തൂർ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ ആൾ മരിച്ചു, കൂടെ ഉണ്ടായിരുന്ന മകളും ഭാര്യയും വിവരം അറിഞ്ഞത് പിറ്റേദിവസം. അച്ഛനെ കാണാതെ മണിക്കൂറുകൾ കാത്തിരുന്ന മകൾ പൊലീസ് തിരഞ്ഞെത്തിയപ്പോഴാണ് അച്ഛന്റെ മരണ വിവരം അറിഞ്ഞത്. കോയമ്പത്തൂർ സർക്കാർ…

ശബ്ദം ക്ലോൺ ചെയ്യുന്നു, വ്യാജ വിഡിയോ നിർമിക്കുന്നു; ഹർജിയുമായി മോഹൻലാൽ

ന്യൂഡൽഹി∙ സൈബർ ഇടങ്ങളിലെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച വിഷയത്തിൽ നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. തന്റെ ശബ്ദമടക്കം കൃത്രിമമായി ഉണ്ടാക്കി ചിലർ ദുരുപയോഗം ചെയ്യുകയാണെന്ന് നടൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഉച്ചയ്ക്കുശേഷം വിശദമായ വാദം നടക്കും. ജഡ്ജി ജ്യോതിസിങാണ് ഹര്‍ജി…

ലോക്‌സഭാ സീറ്റുകൾ 816, വനിതകൾ 273; നിയമസഭയിലും കൂടുന്നു, വനിതാസംവരണ ഭേദഗതിബിൽ ഈയാഴ്ച

ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ വനിതാസംവരണ നിയമപ്രകാരം ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും 33 ശതമാനം വനിതാസംവരണം വേഗത്തിലാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ ഈയാഴ്ച പാർലമെന്റിലെത്തിയേക്കും.   2011-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ വനിതാ സംവരണം നിശ്ചയിക്കാനാണ് നീക്കം. ഇതുപ്രകാരം ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽനിന്ന് 816…

വരനെ കെട്ടിയിട്ടു, റോഡിലൂടെ നഗ്നനാക്കി നടത്തി; ഭാര്യാപിതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

മുംബൈ∙ പ്രണയവിവാഹത്തിനു പിന്നാലെ, വരനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5പേരെ അറസ്റ്റു ചെയ്തു. നാസിക് ജില്ലയിലെ ഭുസാവലിലാണു സംഭവം.   തന്റെ എതിർപ്പു മറികടന്ന് മകളെ വിവാഹം കഴിച്ചതിനാണു ഭാര്യാപിതാവിന്റെ നേതൃത്വത്തിലുള്ള 15 അംഗസംഘം…

വനിതാ സംവരണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ; 273 സീറ്റുകൾ സംവരണം ചെയ്യും

ന്യൂഡൽഹി∙ 2029 ലെ പൊതു തിരഞ്ഞെടുപ്പിന് മുൻപായി വനിതാ സംവരണ നിയമത്തിൽ ഭേദഗതികൾ വരുത്താൻ കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണ ചെയ്യാനാണ് പദ്ധതി. ഇതിനായി ലോക്സഭ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.   2011ലെ സെൻസസ് അടിസ്ഥാനപ്പെടുത്തിയാകും സീറ്റ്…

‘മഞ്ഞുമ്മൽ ബോയ്സ്’ കേസ് റദ്ദാക്കില്ലെന്ന് സുപ്രീം കോടതി: ‘തട്ടിപ്പ് നടന്നോയെന്ന് അറിയണമെങ്കിൽ അന്വേഷണം വേണം’

ന്യൂഡൽഹി∙ തങ്ങൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ നിർമാതാവ് ബാബു ഷാഹിർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ അന്വേഷണം ആവശ്യമാണെന്നും അന്വേഷണം നടന്നാൽ മാത്രമേ തട്ടിപ്പ് നടന്നിരുന്നോ എന്ന കാര്യം പുറത്തുവരുവെന്നും ജഡ്ജിമാരായ…

ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി, 4 മലയാളികൾ മരിച്ചു

ബെംഗളൂരു∙ മൈസൂരിലെ ചന്നപ്പട്ടണയ്ക്കു സമീപമുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പി.കെ.ട്രാവൽസിന്റെ സ്ലീപർ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെ 3 മണിയോടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ…