സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രാഹുലും പ്രിയങ്കയും ഒപ്പം

Spread the love

ന്യൂഡൽഹി ∙ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ നേരിയ അസ്വസ്ഥതകളെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ എത്തി.

 

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ സോണിയ ഗാന്ധിയുടെ ബ്രോങ്കിയല്‍ ആസ്തമയ്ക്ക് നേരിയ വർധനവുണ്ടായതായി കണ്ടെത്തിയെന്ന് സർ ഗംഗാറാം ആശുപത്രി ചെയർമാൻ അജയ് സ്വരൂപ് സ്ഥിരീകരിച്ചിരുന്നു.

  • Related Posts

    തമിഴ്നാട്ടിൽ മുഖ്യമന്ത്രി പദം ഉറപ്പിച്ച് വിജയ്; ക്ലൈമാക്സിൽ പിന്തുണയുമായി വിസികെ

    Spread the love

    Spread the love  ചെന്നൈ ∙ വിജയിന്റെ തമിഴക വെട്രി കഴകത്തിന് പിന്തുണ നൽകി 2 എംഎൽഎമാരുള്ള വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ). ഇതോടെ ടിവികെ 118 സീറ്റെന്ന കേവല ഭൂരിപക്ഷം നേടി. ടിവികെ നേതാക്കൾ ഉടൻ ഗവർണറെ കാണും. വിജയിന്…

    നടി ശ്രീദേവിയുടെ സ്ഥല തർക്കം: ഭർത്താവിന് അനുകൂല വിധി

    Spread the love

    Spread the loveചെന്നൈ ∙ അന്തരിച്ച നടി ശ്രീദേവിയുടെ പേരിൽ ഇസിആറിലുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ ഭർത്താവ് ബോണി കപൂറിനും മക്കൾക്കും ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി. ഭൂമിയിൽ അവകാശം ഉന്നയിച്ചു മുൻ ഉടമയുടെ കുടുംബാംഗങ്ങൾ ചെങ്കൽപെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി…

    Leave a Reply

    Your email address will not be published. Required fields are marked *