രാജു രാത്രി ബന്ധുവീട്ടിലേക്ക് മാറി, പൊലീസ് എത്തിയത് രണ്ട് തവണ; പക്ഷേ… വാഹനാപകടക്കേസിൽ പൊലീസിന് വീഴ്ച?

തിരുവനന്തപുരം ∙ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകട കേസിൽ പൊലീസിന്റെ വീഴ്ച സംബന്ധിച്ച് അന്വേഷണം ഇന്ന് മുതൽ. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. അപകടമുണ്ടായതു മുതലുള്ള പൊലീസ് നീക്കങ്ങളെല്ലാം പരിശോധിക്കും. അന്വേഷണത്തിന് സ്പെഷൽ ബ്രാഞ്ചിന്റെ സഹായവുമുണ്ടായിരിക്കും.   കേസിൽ പൊലീസിനു വീഴ്ചയുണ്ടായെന്ന്…

സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിലെ തർക്കം; യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച് അമ്മാവൻ, പ്രതിക്കായി തിരച്ചിൽ

തിരുവനന്തപുരം∙ കിളിമാനൂരില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവതിയുടെ ഇരുകൈകളും വെട്ടിപ്പരുക്കേല്‍പ്പിച്ച അമ്മാവനെ തിരഞ്ഞ് പൊലീസ്. കിളിമാനൂര്‍ പോങ്ങനാട് പഴയ ചന്തയില്‍ നടന്ന സംഭവത്തില്‍ മണിക്കുട്ടന്‍ (60) എന്ന ആളാണ് സഹോദരീപുത്രിയായ സിന്ധുവിനെ (43) ആക്രമിച്ചത്. കേസെടുത്തെന്നും ഒളിവില്‍ പോയ…

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 5 ദിവസം പ്രവൃത്തി ദിനം; അംഗീകരിച്ച് സംഘടനകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുന്നത് സര്‍വീസ് സംഘടനകള്‍ തത്വത്തില്‍ അംഗീകരിച്ചു. ജീവനക്കാര്‍ക്ക് ഞായറിന് പുറമേ ശനിയാഴ്ച കൂടി അവധി നല്‍കുന്നതാണ് പുതിയ പരിഷ്‌കാരം. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പ്രതിദിന പ്രവൃത്തി സമയം കൂട്ടുന്ന…

പാതിവില തട്ടിപ്പ് കേസ്: ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണന്‍ ഉൾപ്പെടെ 4 പേർക്കെതിരെ കേസ്

കൊച്ചി ∙ പാതിവില തട്ടിപ്പ് കേസിൽ മുതിർന്ന ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണന്‍ ഉൾപ്പെടെ 4 പേർക്കെതിരെ കേസ്. പാതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 63,500 രൂപ തട്ടിയെടുത്തെന്ന പറവൂർ സ്വദേശിനിയുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തിട്ടുള്ളത്. പരാതിയെക്കുറിച്ച് അന്വേഷിച്ചു…

‘സർ എന്റെ സഹോദരനെ കീറി നോവിക്കേണ്ട, ഞങ്ങൾക്കാർക്കും പരാതിയില്ല..’ കുടുക്കിയത് പ്രതിയുടെ പെരുമാറ്റം

വാളയാർ ∙ കഞ്ചിക്കോട്ട് കിടപ്പുമുറിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചു; സഹോദരൻ അറസ്റ്റിൽ. കഞ്ചിക്കോട് പഴയ റോഡ് വാട്ടർടാങ്ക് ജംക്‌ഷൻ ഓൾഡ് പോസ്റ്റ‌് ഓഫിസ് തെരുവിൽ ആർ.ബാബുവാണു (35) കൊല്ലപ്പെട്ടത്. ജ്യേഷ്ഠൻ സതീഷാണ് (38) അറസ്റ്റിലായത്.  …

വാമൊഴി ചരിത്രം ഇനി മെമ്മറിപീഡിയയിൽ 

    തൃശൂർ: മലയാളത്തിൽ ആദ്യമായി ഓറൽ ഹിസ്റ്ററി ആർക്കൈവ് കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളെ രേഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ‘ഓറൽ ഹിസ്റ്ററി’ (വാമൊഴി ചരിത്രം) ആർക്കൈവ് ആയ ‘മെമ്മറിപീഡിയ’ പ്രവർത്തനം ആരംഭിച്ചു. മെമ്മറിപീഡിയയുടെ ഔദ്യോഗിക ലോഞ്ചും ആദ്യഘട്ട അഭിമുഖങ്ങളുടെ പ്രകാശനവും തൃശ്ശൂർ കേരള…

കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ

കൊച്ചി∙ ആ കുടുംബത്തിന്റെ കാത്തിരിപ്പ് വൃഥാവിലായി. കളമശേരിയിലെ കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ബെംഗളുരു സ്വദേശി സൂരജ് ലാമ (58) യുടേത് തന്നെയെന്നു സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച ഡിഎൻഎ പരിശോധനാഫലം പൊലീസ് ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കും. പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട്…

ഗുണ്ടാ പിരിവ് നല്‍കിയില്ല; സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

തിരുവല്ല: തിരുവല്ലയിലെ മഞ്ഞാടിയില്‍ ഗുണ്ടാ പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്പാ ജീവനക്കാരിയെ സംഘം ചേര്‍ന്നു ബലാത്സംഗം ചെയ്തുവെന്ന് പരാതി. കാപ്പാ കേസ് പ്രതിയായ മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്സാണ്ടറും മറ്റ് അഞ്ചുപേരും ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്. കഴിഞ്ഞ ഒന്നിന്…

രാസലഹരി വേട്ട: മലയാളി നടി അഞ്ജു കൃഷ്ണയും സഹസംവിധായികയും അറസ്റ്റിൽ

ചെന്നൈ ∙ ചെന്നൈയിൽ രാസലഹരി മരുന്ന് വേട്ടയിൽ മലയാളിയായ യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച അഞ്ജു കൃഷ്ണ തമിഴ് ചിത്രമായ ‘വെള്ളിമലൈ’യിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്.…

നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് യുവാക്കൾക്ക് ഗുരുതര പരുക്ക്; വാഹനം നിർത്താതെ പോയി, ഫോൺ സ്വിച്ച് ഓഫ് ചെയ്തു

തിരുവനന്തപുരം∙ നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് 2 ബൈക്ക് യാത്രികർക്ക് പരുക്ക്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിനു മുന്നിൽ വച്ചാണ് അപകടം. ബൈക്കിൽ ഇടിച്ച…