രാസലഹരി വേട്ട: മലയാളി നടി അഞ്ജു കൃഷ്ണയും സഹസംവിധായികയും അറസ്റ്റിൽ

Spread the love

ചെന്നൈ ∙ ചെന്നൈയിൽ രാസലഹരി മരുന്ന് വേട്ടയിൽ മലയാളിയായ യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച അഞ്ജു കൃഷ്ണ തമിഴ് ചിത്രമായ ‘വെള്ളിമലൈ’യിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ജോജു ജോർജ് നായകനായ ‘ആരോ’ എന്ന ചിത്രത്തിലും ഏതാനും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

 

മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാംപുകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായാണ് ഇവർ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്. നെശപ്പാക്കം സ്വദേശിയായ വിഘ്‌നേശ്വരൻ എന്നയാളെ ആദ്യം പിടികൂടിയതോടെയാണ് വലിയ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇയാളിൽ നിന്ന് ലഭിച്ച സൂചന അനുസരിച്ച് പൊലീസ് ആവശ്യക്കാരെന്ന വ്യാജേന മഫ്തിയിൽ ലഹരി ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിച്ചു. വത്സരവാക്കത്ത് വച്ച് ലഹരിമരുന്ന് കൈമാറാൻ കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് വളയുകയായിരുന്നു.

 

അഞ്ജു കൃഷ്ണ (30), വിൻസി നിവേദ (26), കാർത്തിക് രാജ (31), യശ്വന്ത് (25), ശ്രീറാം (33), അൽവിബിൻഷ (27), വെങ്കിടേഷ് കുമാർ (31) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6 ഗ്രാം മെത്താംഫെറ്റമിൻ, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, ഒരു എൽഎസ്ഡി സ്റ്റാംപ്, 9 മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *