ഗ്യാസ് സിലിണ്ടർ ലീക്കായി:വീടിന്റെ മേൽക്കൂര തകർന്നു

പുൽപ്പള്ളി കന്നാരംപുഴയിൽ ഗ്യാസ് സിലിണ്ടർ ലീക്കായി ഗ്യാസിന്റെ സമ്മർദ്ദത്തെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു. കണ്ടോത്ത് വർഗീസിന്റെ വീടാണ് വ്യാപക കേടുപാടുകൾ സംഭവിച്ചത്. മേൽക്കൂര തകരുകയും 200 ഓളം ഓടുകൾ പൊട്ടുകയും ചെയ്തു. രാവിലെ ചായ വച്ചു വീടിന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം.…

കുറുവ ദ്വീപ് ഒഴികെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളും, ക്വാറികളും തുറക്കാൻ അനുമതി

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയിലെ ക്വാറികളുടെയും, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനവും, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും നിര്‍ത്തിവെച്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 30.06.2025 ലെ ജാഗ്രത നിര്‍ദേശമനുസരിച്ചും, ഇന്നലെ നടന്ന ജില്ലാ…

നിയന്ത്രണംവിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം

നിയന്ത്രണംവിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം.മാനന്തവാടി വള്ളിയൂർക്കാവ് ജംഗ്ഷനിലാണ് സംഭവം ഉണ്ടായത്.  പയ്യമ്പള്ളി സ്വദേശിയായ അധ്യാപികയുടേതാണ് വാഹനം. ആർക്കും പരിക്കില്ല.

നമ്പ്യാർകുന്നിൽ ഭീതി വിതച്ച പുലി കൂട്ടിലായി

  വയനാട് കല്ലൂര്‍ നമ്പ്യാർകുന്നിൽ ദിവസങ്ങളോളം ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. പുലി നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ഥലത്ത് പുലിയുടെ ശല്യം രൂക്ഷമായിരുന്നു.   പുലി കൂട്ടില്‍ കുടുങ്ങിയ വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.…

ചുരത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

  താമരശ്ശേരി ചുരം രണ്ടാം വളവിൽ  ഗ്രീൻ ബ്രിഗേഡ് ഓഫീസിന് മുൻപിലായി ബൈക്കിനെ വെട്ടിക്കുന്നതിന്റെ ഇടയിൽ ചുരം കയറുന്ന ആപ്പേ ഗുഡ്സ് കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം ,അപകടത്തിൽ ആർക്കും പരിക്ക് ഇല്ല,ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാർ സംഭവസ്ഥലത്ത് ഉണ്ട്.  …

കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്.അമ്പലവയൽ അടിവാരത്ത് അമ്പലക്കുന്ന് ഉന്നതിയിലെ കുമാരൻ, കരിയംകാട്ടിൽ അനസൂയ എന്നിവർക്കാണ് പരിക്കേറ്റത്.   ഇന്നു രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ജോലികഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയ്ക്കുനേരേ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. അവരെ രക്ഷിക്കാൻ ശ്രമിച്ച കുമാരന് കാലിനും കൈയ്ക്കും കുത്തേറ്റു. ഇരുവരെയും…

ഒന്നര വർഷം മുമ്പ് കാണാതായ ആൾ കൊല്ലപ്പെട്ടു; മൃതദേഹം ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടനിലയിൽ

കോഴിക്കോട് നിന്നും ഒന്നര വർഷം മുൻപ് കാണാതായ ആളുടെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ കണ്ടെത്തി. വയനാട് സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് ഹേമചന്ദ്രന്റേതെന്നു കരുതുന്ന മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുക്കാനുള്ള…

കാർപോർച്ചിൽ വിശ്രമിച്ച് പുലി

കാർപോർച്ചിൽ വിശ്രമിച്ച് പുലി.വയനാട്-തമിഴ്‌നാട് അതിർത്തിയിലെ നരികൊല്ലിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പറമ്പിൽ ഷാജിയുടെ വീട്ടിലെ കാർപോർച്ചിലാണ് പുലിയെ കണ്ടത്.

നെല്ലാറച്ചാലിൽ ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു

വയനാട്:നെല്ലാറച്ചാൽ വ്യൂ പോയിൻ്റിനു സമീപം ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു. ഇന്നു പുലർച്ചെയാണ് ജീപ്പ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. നിർത്തിയിട്ട വാഹനം നിയന്ത്രണംവിട്ട് ഡാമിൽ വീഴുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർ കുറ്റ്യാടി സ്വദേശികൾ ആണ്. അമ്പലവയൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ…

ബാണാസുര ഡാം ഷട്ടർ തുറന്നു

ബാണാസുരഡാം ഷട്ടർ തുറന്നു.ഒരു ഷട്ടർ 10സെ.മി ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു .10 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി ഒഴുക്കിവിടും.തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം.