വയനാട് മെഡി: കോളേജ് വെൻ്റിലേറ്ററിൽ : അഡ്വ: ബി. ഗോപാലകൃഷ്ണൻ

പനമരം: അടിസ്ഥാന സൗകര്യ വികസനമില്ലായമയും പരാധീനതകൾ കാരണവും വയനാട് മെഡിക്കൽ കോളേജ് വെൻ്റിലേറ്ററിലാണെന്ന് ബി.ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: ബി ഗോപാലകൃഷ്ണൻ, ബി.ജെ.പി പനമരം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാല് വർഷങ്ങൾക്ക് മുൻപ് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി…

ട്രാവലറിൻ്റെ മുകളിൽ കയറി സഞ്ചാരികളുടെ സാഹസികയാത്ര

 പൊഴുതന ബാണാസുര റോഡിൽ ടെമ്പോ ട്രാവലറിൻ്റെ മുകളിൽ കയറി സഞ്ചാരികളുടെ സാഹസികയാത്ര. നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടും യാത്ര തുടർന്നു. കർണാടക റജിസ്ട്രേഷനിലുള്ളതാണ് വാഹനം.സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ജനവാസ മേഖലയിൽ വിലസി കരടിയും പുലിയും

മേപ്പാടി നെല്ലിമുണ്ടയില്‍ കരടിയെ കണ്ടെത്തി. ജനവാസ മേഖലയോട് ചേർന്ന സ്ഥലത്താണ് കരടി എത്തിയത്.കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കാട്ടാന എത്തിയത് ആശങ്ക ഉണ്ടാക്കിയിരുന്നു. കരടിക്കൊപ്പം 2 കുഞ്ഞുങ്ങളുമുണ്ട്.   അതേ സമയം, വയനാട് റിപ്പണ്‍ വാളത്തൂരില്‍ പുലികളെയും കണ്ടതായി നാട്ടുകാർ. രണ്ടു പുലികളെയാണ്…

മുണ്ടക്കൈ പുനരധിവാസം,ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കും

കൽപറ്റ: എൽസ്റ്റൺ എസ്റ്റേറ്റിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. എൽസ്റ്റണിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.…

തെരുവ് നായകള്‍ മാനിനെ ആക്രമിച്ചു

കാട്ടിക്കുളം: കാട്ടിക്കുളം എടക്കോട് തെരുവ് നായകള്‍ മാനിനെ ആക്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മാന്‍ പ്രദേശവാസിയായ രാജുവിന്റെ വീട്ടിലെ ചാണകക്കുഴിയില്‍ അകപ്പെട്ടു. പരിക്കേറ്റ മാന്‍ ചാണകക്കുഴിയില്‍ നിന്നും കയറിയെങ്കിലും രക്ഷപ്പെടാന്‍ കഴിയാതെ അവശനിലയിലാണ്. വനം വകുപ്പിനെ വിവരമറിയിച്ചതായി വീട്ടുകാര്‍ പറഞ്ഞു.

വാഹനത്തിന് നേരെ ഓടിയെത്തി കാട്ടാന;

മുത്തങ്ങ വനപാതയിൽ കെഎസ്ആർടിസിക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന.ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കാരണം ആന പിന്മാറി.അതേസമയം നീലഗിരി ഓവേലിയിൽ ജനവാസ മേഖലയിൽ വനപാലകരുടെ വാഹനം ആക്രമിച്ച് മറ്റൊരു കാട്ടാന.വാഹനത്തിന് കേടുപാട് സംഭവിച്ചു.ഇന്നലെയാണ് സംഭവം.

വൈത്തിരി മുള്ളൻപാറയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം

മുള്ളൻപാറയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. ഇന്നലെ രാത്രി ഏഴരയോടെയാണ് മുള്ളൻപാറ അംഗൻവാടിക്ക് സമീപം മൂന്ന് കാട്ടാനകൾ എത്തിയത്. ടാക്സി ഡ്രൈവറും സ്കൂട്ടർ യാത്രക്കാരനും കാട്ടാനയുടെ മുൻപിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.നിരവധി കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്താണ് മൂന്ന് കാട്ടാനകൾ എത്തിയത്. വിവരം…

യുവാവിനെ കാണാതായതായി പരാതി

    വയനാട്:   നായ്ക്കട്ടി മാളപ്പുര നാസർ ഹുസൈൻ (38)നെ 1/07/2025 ചൊവ്വാഴ്ച്ച മുതൽ കാണാതായതായി ബന്ധുക്കൾ സുൽത്താൻ ബത്തേരി പോലീസിൽ പരാതി നൽകി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ *9744132005* എന്നാ നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക.

സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരത്തിന് ജില്ലയിലെ ആറു പേര്‍ അര്‍ഹരായി

കല്‍പ്പറ്റ: സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരത്തിന് വയനാട് ജില്ലയിലെ ആറു പേര്‍ അര്‍ഹരായി.കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിജു ആന്റണി, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ പി.സി. സജീവ്, സൈബര്‍ പോലീസ് സ്റ്റേഷന്‍ അസി. സബ്…

വാഹനാപകടം:യുവാവ് മരിച്ചു

കാട്ടിക്കുളം: കാട്ടിക്കുളം-ബാവലി റൂട്ടിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ മൈസൂർ സ്വദേശി ആനന്ദ് (35) മരിച്ചു. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന ആനന്ദ് സഞ്ചരിച്ച ബൈക്ക്, കാട്ടിക്കുളം ഭാഗത്തേക്ക് വരികയായിരുന്ന ഒരു സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചാണ്…