പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്

Spread the love

പാൽച്ചുരം: പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) മരണപ്പെട്ടു. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ കയറ്റി കാസർകോഡേക്ക് പോകുന്നതിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിച്ചു. ഇതിനിടയിൽ ലോറിയിലുണ്ടായിരുന്ന സഹായി സെന്തിൽ ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മാനന്തവാടിയിൽ നിന്നുള്ള അഗ്‌നി രക്ഷാ സേനയും, പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ലോറിയിൽ കുടുങ്ങിയ ഡ്രൈവർ സെന്തിൽ കുമാറിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അഗ്‌നി രക്ഷാ സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് രെഡവറെ പുറത്തെടുത്തത്.

മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്.

  • Related Posts

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    വേസ്റ്റ് കുഴിയിൽ അകപ്പെട്ട പൂർണഗർഭണി ആയ പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന 

    Spread the love

    Spread the love  ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭണി ആയ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത് എത്തി…

    Leave a Reply

    Your email address will not be published. Required fields are marked *