മുട്ടിൽ മരംമുറി: അപ്പീൽ തള്ളി, കർഷകർക്കെതിരെ റവന്യൂ നടപടിക്ക് നീക്കം

Spread the love

 

കൽപ്പറ്റ: വയനാട്ടിലെ മുട്ടിൽ മരംമുറി കേസിൽ മരം മുറിക്കാൻ അനുവാദം നൽകിയ 29 കർഷകരുടെ അപ്പീൽ അപാകതകൾ ചൂണ്ടിക്കാട്ടി തള്ളി. ഇതോടെ, ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കെതിരെ റവന്യൂ നടപടികൾക്ക് കളമൊരുങ്ങി.

 

സർക്കാർ അറിയാതെയാണ് മരം മുറിച്ചതെന്ന മുഖ്യപ്രതികളുടെ വാദം പൊളിക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടും, കർഷകരെ ബലിയാടാക്കി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കർഷകരെ സംരക്ഷിക്കുമെന്ന സർക്കാർ ഉറപ്പ് പാഴായെന്നും ഇതോടെ വിമർശനം ശക്തമായി.

 

അതേസമയം, കേസിലെ മുഖ്യപ്രതികൾക്കെതിരായ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുകയാണ്. കേസിൽ ഇനിയും നാല് കുറ്റപത്രങ്ങൾ കൂടി സമർപ്പിക്കാനുണ്ട്. റവന്യൂ നടപടികൾ ആരംഭിക്കുന്നതോടെ കനത്ത പിഴയടയ്ക്കേണ്ടി വരുമെന്ന ആശങ്കയിലാണ് കർഷകർ.

  • Related Posts

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    വേസ്റ്റ് കുഴിയിൽ അകപ്പെട്ട പൂർണഗർഭണി ആയ പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന 

    Spread the love

    Spread the love  ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭണി ആയ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത് എത്തി…

    Leave a Reply

    Your email address will not be published. Required fields are marked *