കക്കൂസില്ല, ആശ്രയം കടുവസങ്കേതം; വണ്ടിക്കടവ് ഉന്നതി ദുരിതത്തിൽ

Spread the love

വയനാട്: സമ്പൂർണ്ണ വെളിയിട വിസർജ്ജന വിമുക്ത സംസ്ഥാനമെന്ന കേരളത്തിന്റെ നേട്ടത്തിന് അപവാദമായി വയനാട്ടിലെ വണ്ടിക്കടവ് ഉന്നതി. 17 കുടുംബങ്ങൾ താമസിക്കുന്ന ഇവിടുത്തെ 11 കുടുംബങ്ങൾക്കും സ്വന്തമായി ശൗചാലയമില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഇവർക്ക് ആശ്രയിക്കേണ്ടി വരുന്നത് കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ വനപ്രദേശമാണ്.

 

കന്നാരംപുഴ മുറിച്ചുകടന്നുവേണം ഇവർക്ക് വനത്തിലേക്ക് പ്രവേശിക്കാൻ. മഴക്കാലത്ത് പുഴയിൽ ഒഴുക്ക് കൂടുമ്പോൾ ഈ യാത്രയും ദുഷ്കരമാകും. അപ്പോൾ പുഴയോരങ്ങളെയാണ് ഇവർക്ക് ആശ്രയിക്കേണ്ടി വരുന്നത്. ആനയും കടുവയുമെല്ലാം ഇറങ്ങുന്ന വനത്തിലേക്ക് സ്ത്രീകളും കുട്ടികളും ജീവൻ പണയം വെച്ചാണ് പോകുന്നത്. പലപ്പോഴും വീട്ടിലെ പുരുഷന്മാർ സ്ത്രീകൾക്ക് കാവലിരുന്ന ശേഷമാണ് ജോലിക്കു പോകുന്നത്.

 

മുപ്പത് വർഷം മുൻപ് നിർമ്മിച്ച വീടുകൾ വരെയുള്ള ഈ ഉന്നതിയിൽ, അടുത്ത കാലത്ത് നിർമ്മിച്ച ചില വീടുകളിലെ കക്കൂസുകളുടെ പണിപോലും പൂർത്തിയായിട്ടില്ല. വർഷങ്ങൾക്ക് മുൻപ് കേന്ദ്രസംഘം ഇവിടം സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ശുപാർശ നൽകിയിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഉന്നതിയിലെ നിവാസികൾ പറയുന്നു.

  • Related Posts

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    വേസ്റ്റ് കുഴിയിൽ അകപ്പെട്ട പൂർണഗർഭണി ആയ പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന 

    Spread the love

    Spread the love  ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭണി ആയ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത് എത്തി…

    Leave a Reply

    Your email address will not be published. Required fields are marked *